തൃശ്ശൂര്‍: രമ്യയ്ക്ക് ഇനി പഠനം മുടങ്ങില്ല, പുതിയ ലാപ്‌ടോപ്പുമായി ചേരിയിലെ വീട്ടിലേക്ക് സുരേഷ് ഗോപി എംപി എത്തി. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയായ രമ്യയുടെ ലാപ്ടോപ്പ് തകരാറിലായതിനെ തുടര്‍ന്ന് പഠനം തടസപ്പെട്ടിരുന്നു.
പുതിയത് വാങ്ങാന്‍ പണമില്ലാതെ കഷ്ടപ്പെടുന്ന രമ്യയുടെ സങ്കടം അറിഞ്ഞാണ്
സുരേഷ് ഗോപി ലാപ്ടോപ്പ് വാങ്ങി നല്‍കിയത്. പരിമിതികളെ മറികടന്ന് പഠിച്ച് ഉയരാനുള്ള രമ്യയുടെ ആഗ്രഹത്തെ അഭിനന്ദിച്ചാണ് സുരേഷ് ഗോപി മടങ്ങിയത്.
റെയില്‍വേ ചേരിയിലെ ചെറിയ വീട്ടിലേക്ക് ലാപ്ടോപ്പുമായി സുരേഷ് ഗോപിയെത്തിയപ്പോള്‍ അയല്‍ വീട്ടുകാരും അമ്പരന്നു. ചേരി നിവാസികളുടെ പുനരധിവാസത്തിനു കോര്‍പ്പറേഷന്‍ ഭൂമി വാങ്ങിയിട്ടുണ്ടെങ്കിലും വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടില്ല. ചേരി നിവാസികള്‍ ഈ പ്രശ്നം സുരേഷ്ഗോപിക്ക് മുന്നില്‍ അവതരിപ്പിച്ചു. പ്രശ്നപരിഹാരത്തിന് ഇടപെടാമെന്ന് അദ്ദേഹം ഉറപ്പും നല്‍കി.