കൊച്ചി: യുവതലമുറയെ അടക്കിവാഴുകയാണ് ടിക് ടോക്. നല്ലതും ചീത്തയുമായി ടിക് ടോകിന്റെ പ്രചാരം അനുനിമിഷം വര്‍ധിക്കുക തന്നെയാണ്. ദിവസങ്ങള്‍ക്കു മുമ്പ് പെണ്‍കുട്ടികളുടെ ടിക് ടോക് വീഡിയോയുടെ പിറകെയായിരുന്നു സൈബര്‍ലോകം.
‘സതീശന്റെ മോന് അല്ലേ ടാ, നിന്നെ ഞാന്‍ സ്റ്റാന്‍ഡില്‍ കണ്ടതല്ലേ’…. എന്ന് പാടുന്ന പെണ്‍കുട്ടികളുടെ വീഡിയോ. മൂന്ന് പെണ്‍കുട്ടികള്‍ യൂണിഫോമില്‍ ഒരു പാരഡി ഗാനം പാടുന്നതാണ് വീഡിയോ. തന്റെ കൂട്ടുകാരിയെ തേച്ചിട്ടുപോയ കാമുകനെ കളിയാക്കിക്കൊണ്ടാണ് പെണ്‍കുട്ടികള്‍ വീഡിയോ ഇറക്കിയിരിക്കുന്നത്.
വീഡിയോ വൈറലായതോടെ കേരളക്കര സതീശന്റെ മോനെ തിരിയുകയായിരുന്നു, ഇപ്പോള്‍ എന്തായാലും പെണ്‍കുട്ടികള്‍ക്ക് മറുപടി വീഡിയോയുമായി യുവാവ് രംഗത്തെത്തിയിരിക്കുകയാണ്. പെണ്‍കുട്ടികള്‍ പരാമര്‍ശിച്ച സതീശന്റെ മോന് താന്‍ ആണെന്ന് അവകാശപ്പെട്ടാണ് യുവാവ് രംഗത്തെത്തിയിരിക്കുന്നത്.
താന്‍ തേച്ചിട്ടുപോയ കാമുകനാണെന്നും ഇപ്പോള്‍ അതില്‍ കുറ്റബോധമില്ലെന്നും യുവാവ് പറയുന്നു. രണ്ട് വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. യുവാവിന് പിന്തുണയുമായി ഒട്ടേറെ പേരും രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post