”ഞാന്‍ അച്ഛനായി, പണ്ടൊക്കെ പ്രേമവും തേപ്പും കരച്ചിലും ആയിരുന്നു, ഇനി അങ്ങനെ നടന്നാല്‍ പറ്റില്ലല്ലോ”; ടിക് ടോക് താരം അമ്പിളി

വടക്കാഞ്ചേരി: തനിക്ക് ആണ്‍കുട്ടി പിറന്നുവെന്ന് വെളിപ്പെടുത്തി ടിക് ടോക് താരം അമ്പിളി. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് അമ്പിളിയെ പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്യുന്നത്. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നായിരുന്നു കേസ്.

എന്നാല്‍ അറസ്റ്റിലായ അമ്പിളി പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. അതേസമയം, തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് അമ്പിളിക്കൊപ്പം ഇറങ്ങിപ്പോന്നതെന്നും വെളിപ്പെടുത്തി പെണ്‍കുട്ടി രംഗത്ത് വന്നിരുന്നു.

താന്‍ അച്ഛനായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമ്പിളി ഇപ്പോള്‍. ഒരു ചാനലിനോട് സംസാരിക്കവെയാണ് അമ്പിളി തനിക്ക് ആണ്‍കുട്ടി പിറന്നുവെന്ന് വെളിപ്പെടുത്തിയത്. ‘പണ്ടൊക്കെ പ്രേമവും തേപ്പും കരച്ചിലും ആയിരുന്നു. ഇനി അങ്ങനെ നടന്നാല്‍ പറ്റില്ലല്ലോ. അച്ഛനൊക്കെ ആയി. ഇനി അങ്ങനെയൊന്നും നടക്കാന്‍ പറ്റില്ല. കുടുംബം ഒക്കെ ആയി പുതിയ ഒരു ജീവിതമാണ്.’- അമ്പിളി പറയുന്നു.

അമ്പിളിയുടെ വാക്കുകള്‍

‘ഞാന്‍ അവളെ സ്‌നേഹിച്ചു. ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നു. പിന്നീട് അവള്‍ക്ക് പ്രായമായില്ലെന്ന് പറഞ്ഞ് പോലീസുകാര്‍ പിടിച്ചോണ്ട് പോയി. രണ്ടുപേരെയും അങ്ങോട്ടും ഇങ്ങോട്ടും പിരിച്ചു. വീട്ടിലെ അവസ്ഥ മോശം ആണെന്ന് അറിഞ്ഞപ്പോള്‍ അവളെ വീണ്ടും ഇങ്ങോട്ട് തന്നെ കൂട്ടിക്കൊണ്ട് പൊന്നു.

പിന്നീട് അവളുടെ വീട്ടുകാരാണ് ഞാന്‍ പീഡിപ്പിച്ചെന്നും പറഞ്ഞ് പരാതി കൊടുത്തത്. സത്യം എന്താണെന്ന് അവള്‍ ഒരു ഓഡിയോയിലൂടെ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ ഒരു അച്ഛനായിരിക്കുകയാണ്. ഭാര്യയും കുട്ടിയും ഇപ്പോള്‍ അവളുടെ വീട്ടിലാണുള്ളത്’, അമ്പിളി പറയുന്നു.

”പണ്ടൊക്കെ പ്രേമവും തേപ്പും കരച്ചിലും ആയിരുന്നു. ഇനി അങ്ങനെ നടന്നാല്‍ പറ്റില്ലല്ലോ. അച്ഛനൊക്കെ ആയി. ഇനി അങ്ങനെയൊന്നും നടക്കാന്‍ പറ്റില്ല. കുടുംബം ഒക്കെ ആയി പുതിയ ഒരു ജീവിതമാണ്. വീഡിയോ ഒക്കെ ഇനിയും ചെയ്യും. നമ്മള്‍ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ. അവളുടെ കഴുത്തില്‍ ഞാന്‍ താലികെട്ടിയിരുന്നു.

പക്ഷെ, നിയമപരമായി കെട്ടിയില്ലെന്ന് മാത്രം. പ്രായമായില്ലായിരുന്നു, തെറ്റായിരുന്നു എന്ന് തോന്നുന്നു. പക്ഷെ സംഭവിച്ച് പോയി. ഇന്‍സ്റ്റഗ്രാമില്‍ എന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഒക്കെ ഉണ്ട്. അത് ഞാനല്ല, പെണ്‍കുട്ടികള്‍ക്ക് മെസേജ് അയച്ചതും പൈസ ചോദിച്ചതും ഒന്നും ഞാനല്ല. ഇപ്പോള്‍ നരേന്ദ്ര മോഡിക്കെതിരെ അധിക്ഷേപ കമന്റിട്ടെന്നൊക്കെ കേള്‍ക്കുന്നു. അത് ഞാനല്ല, ഈ ബുള്‍ ജെറ്റിന്റെ ഫോട്ടോ ഡി.പി ആക്കി വെച്ചിരിക്കുന്ന അക്കൗണ്ടില്‍ നിന്ന് ആണ് കമന്റ് വന്നിരിക്കുന്നത്. അത് ഞാനല്ല’, അമ്പിളി പറയുന്നു.

Exit mobile version