തിരുവനന്തപുരം: വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ദം കാരണം സംസ്ഥാനത്ത് ശക്തമായ മഴ. ബുധനാഴ്ച വരെ സംസ്ഥാനത്ത് കാര്യമായ മഴയ്ക്ക് സാധ്യതയുമുണ്ട്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.
വടക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനെ സാധൂകരിക്കുന്ന രീതിയിൽ മലപ്പുറം,കണ്ണൂർ തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്.
അതേസമയം, ഡൽഹിയിൽ രണ്ട് ദിവസം കൂടി നേരിയ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാല് പതിറ്റാണ്ട് കാലത്തെ ഏറ്റവും ശക്തമായ മഴയാണ് ഡൽഹിയിൽ ലഭിച്ചത്. വെള്ളിയാഴ്ച രാത്രി മുതൽ പെയ്ത മഴയിൽ തലസ്ഥാന നഗരത്തിൽ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി.
Discussion about this post