തിരുവനന്തപുരം: വനിതാമതിലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. കെസി ജോസഫ് എംഎല്‍എയാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ ഫണ്ട് വനിതാ മതിലിനായി ഉപയോഗിക്കില്ലെന്നാണ് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഉറപ്പിനു വിരുദ്ധമായി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന്റെ പേരിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലം വനിതാശിശുക്ഷേമ വകുപ്പു മുഖാന്തരം സര്‍ക്കാരിന്റെ ധനസഹായത്തോടെയും സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലും നടത്തുന്ന പരിപാടിയാണ് വനിതാ മതില് എന്നാണു പറഞ്ഞിട്ടുള്ളത്. ഇത് മുഖ്യമന്ത്രി നിയമസഭയില്‍ നല്കിയ ഉറപ്പിനു കടകവിരുദ്ധമാണ്. അതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിന് നടപടി സ്വീകരിക്കണമെന്ന് കെസി ജോസഫ് എംഎല്‍എ സമര്‍പ്പിച്ച നോട്ടീസില്‍ ആവശ്യപ്പെടുന്നു.
Discussion about this post