പെരിയ: ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ജില്ലയിലാണ് സംഭവം. കല്യോട്ട് ആറാട്ട്കടവിലെ തെക്കുംകര വീട്ടില്‍ മഹേഷിന്റെ ഭാര്യ അനുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു.
ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിലാണ് അനുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം പാമ്പാടി സ്വദേശിനിയായ അനുവിന്റേത് പ്രണയ വിവാഹമായിരുന്നു. 2 വര്‍ഷം മുന്‍പാണ് അനുവും മഹേഷും വിവാഹിതരായത്. ഇവര്‍ക്ക് 9 മാസം പ്രായമായ പെണ്‍കുഞ്ഞുണ്ട്.
അനുവിന്റെ മരണം വീട്ടുകാരെയും ബന്ധുക്കളെയും ഞെട്ടിച്ചിരിക്കുകയാണ്. അനുവിന്റെ മരണം ആത്മഹത്യയാണെന്നാണ് വിലയിരുത്തല്‍. അതേസമയം മരണകാരണം വ്യക്തമല്ല.
Discussion about this post