പ്രശസ്ത സീരിയല്‍ നടന് രമേശ് വലിയശാല ജീവനൊടുക്കി. ശനിയാഴ്ച്ച പുലര്‍ച്ചയോടെ വീട്ടിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയിലാണ് ആത്മഹത്യയിലേയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം.
മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. രമേശിന് സിനിമാ-സീരീയല്‍-നാടക രംഗത്തെ നിരവധി പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകന് ഡോ. ജനാര്ദനന് അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്ക്രീനിന്റെയും ഭാഗമായിട്ടുണ്ട്.
രമേശിന് സിനിമാ-സീരീയല്‍-നാടക രംഗത്തെ നിരവധി പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ‘പ്രശ്നങ്ങള്‍ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തില്‍ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികള്‍ …’ പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചു
Discussion about this post