കൊയിലാണ്ടി: പൊന്നിന്റെയും സ്ത്രീധനത്തിന്റെയും അകമ്പടിയില്ലാതെ അശ്വതിയ്ക്കും അദ്വൈതിനും പ്രണയസാഫല്യം. ചേമഞ്ചേരി പൂക്കാട് പൊക്രാടത്ത് ഉണ്ണികൃഷ്ണന് മാസ്റ്ററുടെയും ചാലാടത്ത് സജിതയുടെയും മകളാണ് അശ്വതി. മാനന്തവാടി തൃശ്ശിലേരി സുമിത്രന്റെയും ഗീതയുടെയും മകനാണ് അദ്വൈത്.
വിവാഹാലോചന തുടങ്ങിയപ്പോള്‍ സ്ത്രീധനം വേണ്ടെന്ന ഇവരുടെ നിലപാട് വീട്ടുകാരെ അറിയിച്ചു. ആഗസ്റ്റ് 13ന് ഗൂഗിള്‍ മീറ്റിലൂടെയായിരുന്നു വിവാഹ നിശ്ചയം. കഴിഞ്ഞ ദിവസം രാവിലെ 10.30 ന് വധൂഗൃഹത്തിലായിരുന്നു വിവാഹം. ചെറിയ പന്തലില്‍ നിറപറയും കൊട്ടും കുരവയുമില്ലാതെ, നിലവിളക്കിന്റെ പ്രഭയില്‍ താലിചാര്ത്തല് നടന്നു. പങ്കെടുത്തത് 25 പേര് മാത്രം.
2013-ല്‍ കോഴിക്കോട് മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബിരുദ വിദ്യാര്ഥികളായിരിക്കുമ്പോഴാണ് ഇരുവരും സുഹൃത്തുക്കളായത്. ഫിസിക്സില്‍ പിഎച്ച്ഡിക്കാരനാണ് അദ്വൈത്. അശ്വതിയും ഗവേഷണത്തിന് തയ്യാറെടുക്കുകയാണ്. ഗവേഷണവും അധ്യാപനവുമാണ് ഇരുവരും ലക്ഷ്യമിടുന്നത്.
Discussion about this post