ഓച്ചിറ: മകളുടെ വിവാഹ ദിനത്തില്‍ നാട്ടുകാര്‍ക്ക് സമ്മാനമായി കുടിവെള്ളം എത്തിച്ച് പ്രവാസി വ്യവസായി. പ്രവാസി വ്യവസായി സ്വാമിനാഥനാണ് മകള്‍ പാര്‍വതിയുടെ
വിവാഹവേദിയില്‍ സഹായം നല്‍കിയത്.
കുടിവെള്ള ക്ഷാമം രൂക്ഷമായ ക്ലാപ്പന പഞ്ചായത്തിലെ തീരദേശ വാര്‍ഡുകളിലേക്ക് കുടിവെള്ളം എത്തിക്കാന്‍ സഹായം നല്‍കിയത്. ആവശ്യമായ തുക ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്.
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. സിപിഎം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി ജെ. കുഞ്ഞി ചന്തു, ഡിവൈഎഫ്ഐ. മേഖല സെക്രട്ടറി രഞ്ജിത്ത് എത്താപ്പി, മഹിളാ അസോസിയേഷന് പ്രസിഡന്റ് പുഷ്പ ജയിന്, ക്ലാപ്പന ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post