മലപ്പുറം: എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് വനിതാ വിഭാഗമായ ‘ഹരിത’യുടെ സംസ്ഥാന കമ്മിറ്റി മുസ്ലീം ലീഗ് പിരിച്ചുവിട്ടു. ലീഗ് ഉന്നതാധികാര സമിതി യോഗമാണ് തീരുമാനം എടുത്തത്. എംഎസ്എഫ് നേതാക്കളില്‍ നിന്ന് ലൈംഗികാധിക്ഷേപം നേരിട്ടവര്‍ വനിതാകമീഷനില്‍ പരാതി നല്‍കിയതിനാണ് നടപടി.
എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ഹരിത നേതാക്കള്‍ നല്കിയ ലൈംഗിക അധിക്ഷേപ പരാതി പിന്‍വലിക്കണമെന്ന ആവശ്യം ലീഗ് നേതൃത്വം നേരത്തെ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ വനിതാ കമ്മീഷന് നല്കിയ പരാതി പിന്‍വലിക്കാന്‍ ഹരിത നേതാക്കള്‍ തയ്യാറായിട്ടില്ല. ഇതോടെയാണ് കടുത്ത നടപടി.
കടുത്ത അച്ചടക്ക ലംഘനമാണ് ഹരിത നേതാക്കള്‍ നടത്തിയിരിക്കുന്നതെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പിഎംഎ സലാം പറഞ്ഞു. 2018ല്‍ രൂപീകരിച്ച നിലവിലെ ഹരിത കമ്മിറ്റി കാലഹരണപ്പെട്ടതാണ്. ഒരു വര്‍ഷം മാത്രമാണ് കമ്മിറ്റിയുടെ കാലാവധി. പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും സലാം പറഞ്ഞു.
മാത്രമല്ല ഹരിതക്ക് മുസ്ലിം ലീഗില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ പറഞ്ഞു. എംഎസ്എഫ് നേതാക്കള്‍ക്കെതിരെ പരാതി കൊടുത്ത പെണ്‍കുട്ടികളെ ഇപ്പോഴും വേട്ടയാടുകയാണ്. താനടക്കം കടന്നുപോവുന്നത് കടുത്ത മാനസിക വിഷമത്തിലൂടെയാണെന്നും ഫാത്തിമ തഹ്ലിയ വെളിപ്പെടുത്തി.
സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗികച്ചുവയോടെ ചിത്രീകരിച്ചു, ദുരാരോപണങ്ങള്‍ ഉന്നയിച്ചു മാനസികമായും സംഘടനാപരമായും തകര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങിയ പരാതികളാണ് ഹരിത നേതാക്കള്‍ ഉന്നയിച്ചത്. ഇതുസംബന്ധിച്ച പരാതി നേരത്തേ മുസ്ലിം ലീഗ് നേതൃത്വത്തിന് നല്‍കിയിരുന്നു.
Discussion about this post