കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതി അകലുന്നു. പരിശോധനയ്ക്ക് അയച്ച സമ്പര്‍ക്കപ്പട്ടികയിലെ 20 പേരുടെ കൂടി ഫലം നെഗറ്റീവായി. പൂനെയില്‍ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി.
മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ കേരളം ആശ്വാസകരയിലേയ്ക്ക് കയറുകയാണ്. നിലവില്‍ 68 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ കഴിയുന്നത്. 42 ദിവസം നിരീക്ഷണം തുടരും ഇവരില്‍ രോഗ ലക്ഷണങ്ങളുള്ള എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ജീവികളുടെ സാമ്പിള്‍ ശേഖരണം സംബന്ധിച്ച കാര്യത്തില്‍ ഏകോപനം ഉറപ്പാക്കും. മൃഗസംരക്ഷണ വകുപ്പ് സ്ഥലത്ത് പിറ്റേന്ന് തന്നെ പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചിരുന്നു. ഭോപ്പാലില്‍ നിന്നുള്ള എന്‍ഐവി സംഘവും സംസ്ഥാനത്ത് എത്തും. വവ്വാലുകളില്‍ നിന്ന് ഉള്‍പ്പെടെ സാമ്പിളുകള്‍ ശേഖരിക്കുമെന്നും മന്ത്രി അറിയിച്ചു.
Discussion about this post