വിവാദ പരാമര്‍ശം; കൊല്ലം തുളസി വനിതാകമ്മീഷനു മുന്നില്‍ മാപ്പ് പറഞ്ഞു

ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറി ഒരു ഭാഗം ദില്ലിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്ന കൊല്ലം തുളസി പറഞ്ഞിരുന്നു

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ എന്‍ഡിഎ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥക്കിടെ വിവാദ പരാമര്‍ശം നടത്തിയ കേസില്‍ കൊല്ലം തുളസി മാപ്പെഴുതി നല്‍കി.

കൊല്ലം ചവറയില്‍ എന്‍ഡിഎ നടത്തിയ ശബരിമല വിശ്വാസ സംരക്ഷണ യാത്രക്കിടെ ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറി ഒരു ഭാഗം ദില്ലിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്ന കൊല്ലം തുളസി പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായതോടെയാണ് വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കൊല്ലം തുളസിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും പരാതി നല്‍കിയിരുന്നു.

എന്നാല്‍ കൊല്ലം തുളസിയുടെ മാപ്പപേക്ഷ കിട്ടിയെന്നും തുടര്‍നടപടി ആലോചിച്ചു തീരുമാനിക്കുമെന്നും വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. പ്രസ്താവന വിവാദമായതോടെ കൊല്ലം തുളസി മാപ്പ് ചോദിച്ചിരുന്നു. അറിയാതെ പറഞ്ഞ് പോയതാണെന്നും അയ്യപ്പഭക്തന്‍ എന്ന നിലയിലെ ഒരു വേദനയായിരുന്നു പങ്കു വച്ചതെന്നും കൊല്ലം തുളസി നേരത്തെ പ്രതികരിച്ചിരുന്നു.

Exit mobile version