ആദ്യയാത്രയില്‍ തന്നെ പുത്തന്‍ മഹീന്ദ്രാ ഥാര്‍ മറിയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. വിഡിയോ എടുക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം വിട്ട് പുതിയ മഹീന്ദ്രാ ഥാര്‍ മറിഞ്ഞത്. പാലക്കാട് കവയില്‍ വച്ചായിരുന്നു വിഡിയോ ചിത്രീകരിക്കാനുള്ള ശ്രമം.
തൃശ്ശൂര്‍ സ്വദേശിയും സ്റ്റണ്ട് റൈഡറുമായ മുര്‍ഷിദ് ബഷീറിന്റേതാണ് വാഹനം. മറിഞ്ഞ ഉടനെ ‘പുതിയ വണ്ടി നമ്മള് മറിച്ചിട്ടു ഗയ്സ്’ എന്നും വ്ലോഗര്‍ പറയുന്നു. അപകടം നടന്നപ്പോള്‍ വാഹനത്തില്‍ രണ്ടുപേരുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കുപറ്റിയിട്ടില്ല.
വാഹനത്തിനുള്ളിലുള്ളവര്‍ പെട്ടെന്നു തന്നെ പുറത്തിറങ്ങി, പിന്നീട് വാഹനം നിവര്‍ത്തുന്നതും വിഡിയോയില്‍ കാണാം. അതേസമയം, വാഹനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിഡിയോയില്‍ നിന്ന് മനസിലാകുന്നത്. വാഹനം ഡ്രിഫ്റ്റ് ചെയ്യാന്‍ ശ്രമിച്ചതാണ് അപകട കാരണം.
വാഹനത്തിന്റെ സ്റ്റോക്ക് ടയറുകള്‍ മാറ്റി ഇറക്കുമതി ചെയ്ത ടയറുകള്‍ ഇട്ടാണ് ഡ്രിഫ്റ്റ് ചെയ്യാന്‍ പോയത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Discussion about this post