പീരുമേട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ മുടി മുറിച്ച് യുവാവിന്റെ പ്രതികാരം. പീരുമേട് കരടിക്കുഴി എസ്റ്റേറ്റിലാണ് സംഭവം. പത്തൊമ്പതുകാരിയാണ് ഇരയായത്. എസ്റ്റേറ്റിലെ ലയത്തില്‍ വീട്ടില്‍ കുടുംബാംഗങ്ങള്‍ ഇല്ലാതിരുന്ന സമയത്ത് യുവാവ് എത്തി പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. എന്നാല്‍, താല്പര്യമില്ലെന്ന് വിശദമാക്കിയിട്ടും യുവാവ് വീണ്ടും ആവശ്യപ്പെട്ടു.
യുവാവ് അടുത്തേക്ക് വന്നതോടെ പെണ്‍കുട്ടി പ്രതിരോധത്തിനായി കത്രിക കൈയ്യില്‍ എടുത്തു. ഈ കത്രിക പിടിച്ചുവാങ്ങിയാണ് യുവാവ് ബലമായി പെണ്‍കുട്ടിയുടെ മുടിമുറിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളമുണ്ടാക്കിയതോടെ യുവാവ് അവിടെ നിന്നും കടന്നുകളയുകയായിരുന്നു.
സംഭവത്തില്‍ എസ്റ്റേറ്റിലെ തന്നെ താമസക്കാരനായ സുനിലിനെതിരെ പോലീസ് കേസെടുത്തു. മുന്‍പ് പലതവണ യുവാവ് ഈ ആവശ്യവുമായി വന്നിട്ടുണ്ടെന്നും അന്നൊക്കെ താല്പര്യമില്ലെന്ന് വിശദമാക്കിയിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്കി.
Discussion about this post