നിപ സമ്പർക്കപട്ടിക 251 പേരായി വർധിച്ചു; അഞ്ചുപേർക്കു കൂടി പുതുതായി രോഗലക്ഷണങ്ങൾ

കോഴിക്കോട്: നിപ മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് തയാറാക്കിയ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം വർധിക്കുന്നു. നിപ ബാധിച്ചു മരിച്ച കുട്ടിയുമായി ബന്ധപ്പെട്ടവരാണിവർ. 63 പേരെ കൂടി ചേർത്ത് മൊത്ത സമ്പർക്ക പട്ടിക 251 ആക്കി. നേരത്തെ 188 പേരാണ് സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നത്.

ഇതിനിടെ, രോലക്ഷണങ്ങൾ പ്രകടമായവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. കുട്ടിയുടെ മാതാവിനും രണ്ട് ആരോഗ്യ പ്രവർത്തകർക്കുമാണ് നേരത്തെ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നത്. നിലവിൽ അഞ്ചു പേർക്കു കൂടി പുതുതായി രോഗലക്ഷണങ്ങൾ ഉണ്ട്.

സമ്പർക്ക പട്ടികയിലുള്ള ആകെ എട്ടു പേരുടെ സാമ്പിളുകൾ പൂണെയിലെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

251 പേരുടെ സമ്പർക്ക പട്ടികയിൽ നിന്ന് കൂടുതൽ രോഗ സാധ്യതയുള്ളവരുടെ പട്ടികയും പ്രത്യേകം തയാറാക്കിയിട്ടുണ്ട്. ഇതിൽ 32 പേരാണുള്ളത്. ഇവരെല്ലാം നിരീക്ഷണത്തിലാണുള്ളത്.

Exit mobile version