ആറന്മുള: നവമാധ്യമ താരത്തിനെതിരേ വന്‍ പ്രതിഷേധം. പുതുക്കുളങ്ങര പള്ളിയോടത്തില്‍ ചെരിപ്പിട്ടുക്കയറി ഫോട്ടോയെടുത്തതിലാണ് താരത്തിനെതിരെ വിമര്‍ശനം കടുക്കുന്നത്. ചാലക്കുടി സ്വദേശിനിയായ നിമിഷയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജന്, സെക്രട്ടറി പാര്‍ഥസാരഥി ആര്.പിള്ള എന്നിവര്‍ അറിയിച്ചു.
പൊതുവെ, ിയോടങ്ങളില് സ്ത്രീകള്‍ കയറാന്‍ പാടില്ലെന്നാണ്. ഇവര്‍ ചെരിപ്പിട്ടാണ് കയറിയതും. വ്രതശുദ്ധിയോടെയാണ് പുരുഷന്മാര് പള്ളിയോടത്തില്‍ കയറുന്നത്. പള്ളിയോടങ്ങളെല്ലാം നദിതീരത്തോട് ചേര്‍ന്ന് പള്ളിയോടപ്പുരകളിലാണ് സൂക്ഷിക്കുന്നത്.
ഇവിടെപ്പോലും ആരും പാദരക്ഷ ഉപയോഗിക്കില്ല. മാത്രമല്ല, ഓരോ പള്ളിയോടവും അതാത് പള്ളിയോടക്കരയുടെ ഉടമസ്ഥതയിലുള്ളതാണ്. അവരുടെ അനുമതിയില്ലാതെ പള്ളിയോടത്തിലോ പുരയിലോ ആരും കയറാന്‍ പാടില്ലെന്നതാണ് രീതി. ഈ രീതിയാണ് നിമിഷ ലംഘിച്ചതെന്നാണ് ഉയരുന്ന പരാതി.
Discussion about this post