തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍ കുമാറിന്റെ ഭാര്യ വിജി സമരപന്തലില്‍ കുഴഞ്ഞുവീണു. സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യാഗ്രഹ സമരം നടത്തുമ്പോഴായിരുന്നു സംഭവം. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
വാഗ്ദാനം ചെയ്ത ജോലി നല്‍കിയില്ലെന്ന് ആരോപിച്ച് കഴിഞ്ഞ 12 ദിവസമായി വിജി സത്യാഗ്രഹ സമരം നടത്തിവരികയാണ്. ഇവരുടെ വീടും ജപ്തി ഭീഷണിയിലാണ്. ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തലിനാലാണ് നീതിക്കായി സമരവുമായി ഇറങ്ങിയതെന്ന് വിജി നേരത്തെ പറഞ്ഞിരുന്നു.
നവംബര്‍ 5ന് ഡിവൈഎസ്പി ഹരികുമാറുമായുളള വാക്കുതര്‍ക്കത്തിനൊടുവിലാണ് സനല്‍ കൊല്ലപ്പെടുന്നത്. ഈ സമയത്ത് വാഗ്ദാനം ചെയ്തതായിരുന്നു വിജിക്ക് ജോലി.