വള്ളിക്കുന്ന്: ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ അരിയല്ലൂര്‍ സ്വദേശികളായ ദിയോണ്‍ സാജുവിനും കൈലാസിനും സ്വര്‍ണ്ണ മെഡല്‍. വള്ളിക്കുന്നിന് അഭിമാനമാവുകയാണ് ഈ മിടുക്കന്മാര്. ലോക്ഡൗണ്‍ കാലത്ത് കളരി അടച്ചുപൂട്ടിയപ്പോഴും വീട്ടുമുറ്റത്ത് പരിശീലനം നടത്തിയാണ് ഇരുവരും നേട്ടം കൈവരിച്ചത്.
ആഗസ്റ്റ് ഒന്ന്, ഏഴ്, എട്ട് തീയതികളിലായി നടന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പിലാണ് കേരളത്തിലെ വിവിധ കളരികളില്‍ നിന്നുള്ള പയറ്റ് വീരന്മാരെ കീഴ്പ്പെടുത്തി ഇവര്‍ സ്വര്‍ണ്ണ മെഡല്‍ നേടിയത്. പ്ലസ് വണ്‍ വിദ്യാര്‍ഥി ദിയോണ്‍ സാജു, ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് കൈലാസ്.
വള്ളിക്കുന്ന് അരിയല്ലൂരിലെ ഭാര്‍ഗവ കളരിസംഘത്തില്‍ ഷിബുലാല്‍ ഗുരുക്കളുടെ കീഴിലാണ് ഇരുവരും പരിശീലനം നടത്തുന്നത്. ജില്ല- സംസ്ഥാനതലങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും ദേശീയ ചാമ്പ്യന്‍ഷിപ്പിന് അര്‍ഹത നേടിയത്. ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷനും കേരള കളരിപ്പയറ്റ് അസോസിയേഷനും സംയുക്തമായാണ് ഓണ്‍ലൈന്‍ ചാമ്പ്യന്‍ഷിപ് സംഘടിപ്പിച്ചത്.
Discussion about this post