തിരുവനന്തപുരം: സിഎഫ്ആർഡി-സിഎഫ്റ്റികെ 2021-23 ബാച്ചിലേക്കുള്ള എംഎസ്സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിനുള്ള അപേക്ഷകൾ ക്ഷണിച്ചു. കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്പമെന്റാണ് കോഴ്സിനുള്ള അപേക്ഷകൾ ക്ഷണിച്ചത്.
പത്തനംതിട്ടയിലെ കോന്നിയിൽ സിവിൽ സപ്ലൈസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്പമെന്റ് (സിഎഫ്ആർഡി).
സിഎഫ്ആർഡിയുടെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി (സിഎഫ്ടികെ) നടത്തുന്ന എംഎസ്സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിന്റെ 2021-23 ബാച്ചിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Discussion about this post