കൊല്ലം, കണ്ണൂര്‍, മലപ്പുറം, വയനാട് കളക്ടര്‍മാര്‍ക്ക് മാറ്റം: അനുപമയ്ക്ക് പട്ടികവര്‍ഗ വികസനവകുപ്പ്, അദീല അബ്ദുള്ള വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണി. ടി വി അനുപമയ്ക്ക് പട്ടികവര്‍ഗ വികസനവകുപ്പ് ഡയറക്ടറുടെയും എന്‍ട്രസ് കമ്മീഷണറുടെയും ചുമതല നല്‍കി.

വയനാട് കളക്ടര്‍ ഡോ. അദീല അബ്ദുള്ള വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടറുടെയും ലോട്ടറി ഡയറക്ടര്‍ ചുമതലയും വഹിക്കും. മലപ്പുറം ജില്ലാ കളക്ടറായിരുന്ന കെ ഗോപാലകൃഷ്ണന്‍ എപ്ലോയ്മെന്റ് ആന്റ് ട്രയിനിംഗ് വകുപ്പ് ഡയറക്ടറാകും.

മുഹമ്മദ് വൈ.സഫറുള്ള ജിഎസ്ടി സ്പെഷ്യല്‍ കമ്മിഷണര്‍ പദവിയും ധനകാര്യ സെക്രട്ടറി (റിസോഴ്സ്) പദവിയും വഹിക്കും. എസ് ഷാനവാസ് കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ സിഇഒയും വൈറ്റില മൊബിലിറ്റി ഹബ്ബ് എംഡിയുമാകും.

സ്നേഹില്‍ കുമാര്‍ സിംഗ് ഐടി മിഷന്‍ ഡയറക്ടറാകും. കണ്ണൂര്‍ കളക്ടറായിരുന്ന ടിവി സുഭാഷ് കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറാകും.

സജിത് ബാബു ദുരന്ത നിവാരണ ഡയറക്ടറും തൊഴിലുറപ്പ് മിഷന്‍ ഡയറക്ടറായി അബ്ദുള്‍ നാസറും ചുമതലയേല്‍ക്കും.

കൊല്ലം ജില്ലാ കളക്ടറായി അഫ്സാന പര്‍വീന്‍ കണ്ണൂരില്‍ എസ് ചന്ദ്രശേഖര്‍, മലപ്പുറത്ത് വിആര്‍ പ്രേംകുമാര്‍, വയനാട്ടില്‍ എ ഗീത എന്നിവര്‍ ചുമതലയേല്‍ക്കും.

Exit mobile version