അഴീക്കല്‍ ബോട്ട് ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് പതിനായിരം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കൊല്ലം: അഴീക്കലിലെ മത്സ്യബന്ധന ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന്
പതിനായിരം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. അപകട കാരണത്തെ കുറിച്ച് അന്വേഷിക്കുമെന്നും കൂടുതല്‍ സഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം പ്രഖ്യാപിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

ആലപ്പുഴ ആറാട്ടുപുഴ സ്വദേശികളായ സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍, സുനില്‍ ദത്ത് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മത്സബന്ധനം കഴിഞ്ഞു മടങ്ങുകയായിരുന്ന ഓംകാര എന്ന ബോട്ടാണ് അഴീക്കല്‍ ഹാര്‍ബറിന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ ഇന്നു രാവിലെ അപകടത്തില്‍പ്പെട്ടത്. 16 പേരാണ് ബോട്ടിലുണ്ടായത്. 12 പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

ബോട്ട് കരയ്ക്കടുക്കുന്നതിന് മുന്‍പ് അപ്രതീക്ഷിതമായ തിരമാലയുണ്ടായതായി ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നുണ്ട്. തിരമാലയില്‍പ്പെട്ട് വള്ളം ആടിയുലഞ്ഞ് മറിയുകയായിരുന്നുവെന്ന് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

Exit mobile version