കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച കേസിൽ പ്രതി അറസ്റ്റിൽ. 17കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വയനാട് സ്വദേശി അറസ്റ്റിൽ. ജോബിൻ കുര്യനാണ് അറസ്റ്റിലായത്. ഇന്നലെയാണ് പെൺകുട്ടി ആറുമാസം പ്രായമായ ഗർഭസ്ഥ ശിശുവിനെ പ്രസവിച്ചത്.
ആശുപത്രിയിലെ ശുചിമുറിയിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം ശുചീകരണ തൊഴിലാളികൾ കണ്ടെത്തിയിരുന്നു. തുടർന്ന് അമ്മയുടെ കൂടെ ചികിത്സയ്ക്കായി എത്തിയ പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തോടെയാണ് പീഡന വിവരം പുറത്ത് വരുന്നത്.
കഴിഞ്ഞ കുറേ നാളുകളായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുന്നതായാണ് വിവരം. പ്രതിയെ അറസ്റ്റ് ചെയ്ത് ഉടൻ തന്നെ കൊച്ചിയിലെത്തിക്കും. പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
വയറുവേദനയെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം പെൺകുട്ടി ഗർഭിണി ആയിരുന്നു എന്ന വിവരം വീട്ടുകാർക്കോ ആശുപത്രി അധികൃതർക്കോ അറിയില്ലായിരുന്നു. പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. പെൺകുട്ടിയിൽ നിന്നും ആശുപത്രി ജീവനക്കാരുടെയടക്കം മൊഴിയെടുക്കുകയും പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തെന്ന് എറണാകുളം സൗത്ത് പോലീസ് സിഐ പ്രതികരിച്ചു.
Discussion about this post