തിരുവനന്തപുരം: 42-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. ഇരുവരും ഒരുമിച്ചുള്ള ചിത്രം ഫേസ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ചു. നിമിഷ നേരം കൊണ്ട് ചിത്രം സൈബറിടത്ത് തരംഗമായി കഴിഞ്ഞു. നിരവധി പേര് ആശംസകളുമായി രംഗത്തെത്തി. ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍ എന്ന തലക്കെട്ടോടെയാണ് മുഖ്യമന്ത്രി ചിത്രം പങ്കിട്ടത്.
വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധി പേരാണ് മുഖ്യമന്ത്രിക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നു. പ്രമുഖരുള്‍പ്പെടെയുള്ളവര്‍ ആശംസ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാഹ ക്ഷണപത്രവും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘സുഹൃത്തേ, സ: പിണറായി വിജയനും തൈക്കണ്ടിയില്‍ ആണ്ടി മാസ്റ്ററുടെ (ഒഞ്ചിയം) മകള്‍ കുമാരി ടി. കമലയും തമ്മിലുള്ള വിവാഹം 1979 സെപ്റ്റംബര്‍ രണ്ടാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് തലശ്ശേരി ടൗണ്‍ഹാളില്‍ വെച്ച് നടത്തുന്നതാണ്. തദവസരത്തില്‍ താങ്കളുടെ സാന്നിദ്ധ്യമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ചടയന്‍ ?ഗോവിന്ദന്, സെക്രട്ടറി, കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടി, കണ്ണൂര്‍ ജില്ലാ കമ്മറ്റി. മുഖ്യമന്ത്രിയുടെ വിവാഹക്ഷണക്കത്തിന്റെ ഉള്ളടക്കം.ഇപ്രകാരമായിരുന്നു. സമ്മാനങ്ങള്‍ സദയം ഒഴിവാക്കുക’- എന്നായിരുന്നു ക്ഷണപത്രത്തിലെ ഉള്ളടക്കം.
Discussion about this post