വ്യാജ ലൈസന്‍സ് തോക്ക് കൈവശംവെച്ച അഞ്ച് കാശ്മീരികള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍; അഞ്ച് ഇരട്ടക്കുഴല്‍ തോക്കുകളും 25 റൗണ്ട് വെടിയുണ്ടകളും പിടിച്ചെടുത്തു

Five Kashmiris | Bignewslive

തിരുവനന്തപുരം: വ്യാജ ലൈസന്‍സ് തോക്ക് കൈവശംവെച്ച അഞ്ച് കാശ്മീരികള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. രജൗറി ജില്ലയിലെ കട്ടേരംഗ സ്വദേശികളായ ഷൗക്കത്തലി, ഷുക്കൂര്‍ മഹമദ്, മുഷ്താക്ക് ഹുസൈന്‍, ഗുസല്‍മാന്‍, മുഹമദ് ജാവേദ് എന്നിവരാണ് പിടിയിലായത്. കരമന പോലീസ് ആണ് നീറമണ്‍കരയില്‍ നിന്ന് ഇവരെ അറസ്റ്റുചെയ്തത്.

സംഘത്തില്‍ നിന്ന് അഞ്ച് ഇരട്ടക്കുഴല്‍ തോക്കുകളും 25 റൗണ്ട് വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു. എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സികളിലെ ജീവനക്കാരാണ് ഇവര്‍. ആറു മാസം മുന്‍പാണ് ഇവര്‍ മഹാരാഷ്ട്രയിലെ റിക്രൂട്ടിങ് ഏജന്‍സി വഴി തലസ്ഥാനത്തെത്തിയത്. ബുധനാഴ്ച വൈകീട്ടോടെ നീറമണ്‍കരയിലെ താമസസ്ഥലത്തുനിന്നാണ് ഇവരെ അറസ്റ്റുചെയ്തത്.

ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ഇവരില്‍നിന്നു വിവരങ്ങള്‍ തേടി വരികയാണ്. കരമന പോലീസ് സ്റ്റേഷനിലുള്ള ഇവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. തിരഞ്ഞെടുപ്പുസമയത്ത് തോക്കുകള്‍ സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് അറിയിച്ചിരുന്നെങ്കിലും ഇവര്‍ എത്തിച്ചില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തോക്കിന്റെ ലൈസന്‍സ് വ്യാജമാണെന്നു കണ്ടെത്തിയത്. പിന്നാലെ നടപടി സ്വീകരിക്കുകയായിരുന്നു.

Exit mobile version