കൊച്ചി: രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന് പിന്നാലെ എത്തിയ പുതിയ സന്തോഷവും പങ്കുവച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ഇപ്പോള്‍ മികച്ച നടിയ്ക്കുള്ള പുരസ്കാരം തേടിയെത്തിയിരിക്കുകയാണ് അശ്വതിയെ.
ആദ്യ സീരിയലില്‍ തന്നെ അവാര്‍ഡ് ലഭിച്ചതോടെ ഇരട്ടിമധുരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അശ്വതി ശ്രീകാന്ത്. കഴിഞ്ഞദിവസമാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. പിന്നാലെ ബുധനാഴ്ച കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിയ്ക്കുള്ള പുരസ്കാരം അശ്വതിയെ തേടിയെത്തി.
‘എന്റെ സന്തോഷദിനങ്ങളിലേക്ക് ഒരു സന്തോഷം കൂടെ. എന്റെ പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ട ചക്കപ്പഴം കുടുംബാംഗങ്ങള്‍ക്കും ഞങ്ങളുടെ സംവിധായകന് ഉണ്ണികൃഷ്ണന് സാറിനും നന്ദി,’ അശ്വതി കുറിച്ചു.
അവതാരകയായിരുന്ന അശ്വതിയുടെ ആദ്യ സീരിയലായിരുന്നു ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ചക്കപ്പഴം’. ആശയെന്ന കഥാപാത്രത്തെ അനായാസമായും സരസമായും അവതരിപ്പിച്ചതിന്,’ എന്നാണ് ജൂറി അവാര്‍ഡിനെ വിലയിരുത്തുന്നത്.
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് പരമ്പര ആരംഭിച്ചത്. കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ ഈ പരമ്പരയ്ക്ക് സാധിച്ചു.
ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ അശ്വതി ഒരു എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. ‘ഠായില്ലാത്ത മുട്ടായികള്‍’ എന്ന അശ്വതിയുടെ പുസ്തകവും ശ്രദ്ധ നേടിയിരുന്നു.
Discussion about this post