തൃശ്ശൂര്‍: തൃശ്ശൂര്‍ പെരുമ്പിലാവിലെ ആശുപത്രിയില്‍ രോഗിയ്ക്ക് കുത്തിവെച്ച ഡ്രിപ് ബോട്ടിലില്‍ ചെളി. തൃശൂര്‍ ചിറ്റണ്ട സ്വദേശിയായ മുകേഷിന് കുത്തിവെച്ച ബോട്ടിലിലാണ് ചെളി കണ്ടെത്തിയത്. ഉടന്‍ തന്നെ ഇയാള്‍ ആരോഗ്യ വകുപ്പിന് പരാതി നല്കി. തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധന നടത്തി.
വയറുവേദനയെ തുടര്‍ന്നാണ് മുകേഷ് ചികില്‍സ തേടിയത് അതേസമയം നാലു ദിവസം ഭക്ഷണം കഴിക്കരുതെന്നും ഡ്രിപ്പ് ഇട്ടാല്‍ മതിയെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ കുത്തിവെയ്ക്കുന്ന നഴ്സ് വാസ്തവത്തില്‍ ഇത് ശ്രദ്ധിച്ചില്ല. വലിയതോതിലുള്ള ചെളി രോഗിയുടെ സരീരത്തില് എത്താതിരുന്നത് ജീവന് നഷ്ടമാകാതിരിക്കാന്‍ കാരണമായി.
ഈ മരുന്ന പൂണെയില്‍ നിന്നുള്ളതായിരുന്നു. ഇതേകമ്പനിയില്‍ നിന്നുള്ള മറ്റു കുപ്പികള്‍ പരിശോധിച്ചെങ്കിലും ഇങ്ങനെയുള്ള ചെളി കണ്ടെത്തിയിട്ടില്ല. ബന്ധപ്പെട്ട കമ്പനി അധികൃതരോട് ആശുപത്രി അധികൃതര്‍ വിശദീകരണം തേടി. ഇതിനു പുറമെ നിയമനടപടിയും തുടങ്ങി. സാംപിള്‍ ശേഖരിച്ച് ഡ്രഗ്സ് കണ്ട്രോള് വകുപ്പിന് പരാതി നല്കി.
Discussion about this post