കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചികിത്സയിലിരുന്ന 17കാരിയാണ് ക്ലോസറ്റിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ശുചി മുറിയിൽ ഉപേക്ഷിച്ചതെന്ന് കണ്ടെത്തി.
സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു കടവന്ത്ര സ്വദേശിയായ യുവതിയുടെ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് പെൺകുട്ടി അമ്മയ്ക്കൊപ്പം സ്കാനിങ്ങിനായി ആശുപത്രിയിൽ എത്തിയത്.
പിന്നാലെയാണ് ശുചിമുറിയിൽ പെൺകുട്ടി പ്രസവിക്കുകയായിരുന്നു. പ്രസവിച്ച പെൺകുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. പോലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു.
Discussion about this post