പയ്യന്നൂര്‍: ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നുവെന്ന് സ്വന്തം വീട്ടുകാരോടു പരാതി പറഞ്ഞ 26കാരി കെവി സുനിഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ഭര്‍ത്താവ് വിജീഷിന്റെ വെള്ളൂര്‍ ചേനോത്തുള്ള വീട്ടിലെ കുളിമുറിയില്‍ വെന്റിലേഷനില്‍. സുനിഷയുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മാസം 6ന് പോലീസ് രണ്ടു വീട്ടുകാരെയും വിളിച്ചു ചര്‍ച്ച നടത്തി.
അന്ന് ഭര്‍ത്താവിനെതിരെ സുനിഷ പരാതി ഉന്നയിച്ചിരുന്നില്ല, ഭര്‍തൃമാതാവിനെതിരെയും പിതാവിനെതിരെയുമാണ് പരാതി പറഞ്ഞതെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഭര്‍തൃവീട്ടിലേയ്ക്ക് പോകാന്‍ സുനിഷ തയ്യാറായെന്നും പോലീസ് അറിയിച്ചു. സുനിഷ ആത്മഹത്യ ചെയ്ത ദിവസം തന്നെ അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഗാര്‍ഹിക പീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്നു കണ്ടെത്തിയാല്‍, അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു.
2020 മാര്‍ച്ച് 12ന് ആയിരുന്നു ഇവരുടെ വിവാഹം. പ്രണയവിവാഹമായതിനാല്‍ സുനിഷയുടെ വീട്ടുകാര്‍ സഹകരിച്ചിരുന്നില്ലെന്നും പോലീസ് പറയുന്നു. കെവി സുകുമാരന്‍കെ.വനജ ദമ്പതികളുടെ മകളാണു സുനിഷ. സുധീഷ്, സുജന എന്നിവര്‍ സഹോദരങ്ങളാണ്.