ഷൊര്‍ണ്ണൂര്‍: ഷൊര്‍ണ്ണൂര്‍ മുന്‍ എംഎല്‍എ പികെ ശശിയെ കെടിഡിസി ചെയര്‍മാനായി നിയമിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. എം വിജയകുമാറായിരുന്നു കെടിഡിസി ചെയര്‍മാന്‍.
നേരത്തെ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയില്‍ സിപിഎമ്മില്‍ നിന്നും അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്‍ഷന്‍ കാലാവധി പിന്‍വലിച്ച ശേഷം അദ്ദേഹത്തെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുത്തിരുന്നു.
2018 നവംബര്‍ 26നാണ് ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്ന പികെ ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.
ഡിവൈഎഫ്ഐ നേതാവിന്റെ പരാതി അന്വേഷിച്ച എകെ ബാലന്‍, പികെ ശ്രീമതി എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Discussion about this post