കോഴിക്കോട്: പ്രഥമ ‘ഡോ. കെപി ഹരിദാസൻ എൻഡോവ്‌മെന്റ് അവാർഡ് ഫോർ ദ ബെസ്റ്റ് റിസർച്ച് പേപ്പർ’ അവാർഡിനായി പ്രബന്ധങ്ങൾ ക്ഷണിച്ചു. മികച്ച പ്രബന്ധങ്ങൾക്ക് സമ്മാനിക്കാനായി ഏർപ്പെടുത്തിയ പുരസ്‌കാരമാണിത്. ഡോ. കെപി ഹരിദാസൻ ഫൗണ്ടേഷൻ നൽകുന്ന ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
‘വെള്ളിത്തിരയിലെ അരികു ജീവിതങ്ങൾ” (Marginalised Lives in the Silver Screen) എന്നതാണ് വിഷയം. 2021 സെപ്റ്റംബർ 27ന് മുമ്പായി പ്രബന്ധം lhttps://www.haridasanfoundation.in/ എന്ന വെബ്‌സൈറ്റിലെ പേപ്പർ സബ്മിഷൻ ഫോമിൽ സമർപ്പിക്കാവുന്നതാണ്.
നിശ്ചിത സമയത്തിനകം ലഭിക്കുന്ന പ്രബന്ധങ്ങളിൽ നിന്ന് ജഡ്ജിങ് പാനൽ തെരഞ്ഞെടുക്കുന്ന ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് സർട്ടിഫിക്കറ്റും കാഷ് അവാർഡും ഫലകവും നൽകും. അവാർഡുകൾ ഒക്ടോബർ 15ന് കാലിക്കറ്റ് സർവകലാശാലയിൽ വച്ച് നടക്കുന്ന പരിപാടിയിൽ വിതരണം ചെയ്യുമെന്ന് ഡോ. കെപി ഹരിദാസൻ ഫൗണ്ടേഷൻ അറിയിച്ചു.
പ്രബന്ധം അയയ്ക്കുന്നതിനുള്ള നിബന്ധനകൾ:
+ PG, MPhil, Ph.D വിദ്യാർത്ഥികൾക്ക് പ്രബന്ധങ്ങളയക്കാം. (Ph.D തീസിസ് സമർപ്പിച്ച് അവാർഡ് ചെയ്യാനിരിക്കുന്നവർക്കും പങ്കെടുക്കാം)
+ ഒരാൾക്ക് ഒരു പ്രബന്ധം മാത്രമേ അയക്കാൻ സാധിക്കൂ.
+ പ്രബന്ധം മുമ്പ് പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരണത്തിനോ മറ്റേതെങ്കിലും അവാർഡുകൾക്കോ സമർപ്പിച്ചതാേ ആവാൻ പാടില്ല.
+ നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന പ്രബന്ധങ്ങൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
+ തെരഞ്ഞെടുക്കുന്ന പ്രബന്ധങ്ങൾ നിബന്ധനകൾക്കു വിധേയമായി പ്രസിദ്ധീകരിക്കും.
+ ജഡ്ജിങ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.
+ പ്രബന്ധം ഇംഗ്ലീഷിലോ മലയാളത്തിലോ സമർപ്പിക്കാം.
+ പ്രബന്ധം ചുരുങ്ങിയത് 1000 വാക്കിനും പരമാവധി 3000 വാക്കിനുമിടയിലായിരിക്കണം.
+ ടൈപ്പ് ചെയ്ത പ്രബന്ധത്തിന്റെ docx, pdf കോപ്പികൾ അയക്കണം.
+ കുറിപ്പുകളും റഫറൻസും എൻഡ്‌നോട്ടായാണ് ക്രമീകരിക്കേണ്ടത്.
പേപ്പർ സബ്മിഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഈമെയിൽ അഡ്രസിലോ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
Email : haridasanfoundation@gmail.com
Dr. E.V Sajnesh-495561922
Dr. T.P Shihabudheen-8547018074
Ms M.U Jidhu-9846252449
Dr. P. Vivek – 9446581450