തൃശ്ശൂര്‍: ജാതിഭേദമന്യേ ജീവിത പങ്കാളിയെ തേടുന്നുവെന്ന് കടയില്‍ ബോര്‍ഡെഴുതി തൂക്കിയ വല്ലച്ചിറ സ്വദേശി ഉണ്ണിക്കൃഷ്ണന് ആലോചനകളുടെ പ്രവാഹം. ഓസ്‌ട്രേലിയയില്‍ നിന്നടക്കമാണ് വിവാഹം പറഞ്ഞ് വരുന്നതെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. ജാതിമതഭേദമന്യേ ജീവിത പങ്കാളിയെ തേടുന്നു എന്നായിരുന്നു ബോര്‍ഡ്. ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ആലോചനകള്‍ ഒഴുകി എത്തുന്നത്.
33 വയസ്സ് കഴിഞ്ഞു. നാട്ടുകാര്‍ കാണാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചത്. ജീവിത പങ്കാളിയെ കിട്ടാതായതോടെ നാട്ടുകാരൊക്കെ കല്യാണമായില്ലേ എന്ന് ചോദിച്ചു തുടങ്ങി. തുടര്‍ന്ന് ഇത്തരത്തില്‍ ഒരു ബോര്‍ഡ് വെക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഉണ്ണിക്കൃഷ്ണന്‍ പറയുന്നു. ഒരുപാട് ആലോചനകള്‍ വരുന്നുണ്ട്.
ഒരുപാട് പേരെ പോയി കാണാനുണ്ട്. ഒറ്റക്ക് പോയി കാണാന്‍ സാധിക്കില്ല. നിലവില്‍ വന്ന ആലോചനകളനുസരിച്ച് നോക്കിത്തീരാന്‍ തന്നെ രണ്ട് വര്‍ഷം എടുക്കുമെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ലോട്ടറി കടയിലായിരുന്നു ഉണ്ണിക്കൃഷ്ണന്റെ തുടക്കം. ശേഷം ഒരു ചായക്കട തുടങ്ങി. ഇനി ഒരു ലോട്ടറിയുടെ വലിയ കട തുടങ്ങാനും ചായക്കട റെസ്റ്റോറന്റാക്കി മാറ്റാനും ഉണ്ണികൃഷ്ണന് ആലോചനയുണ്ട്.
സര്‍ക്കാര്‍ ജോലിക്കാരെയും വൈറ്റ് കോളര്‍ ജോലിക്കാരെയും മതി എന്ന് പറയുന്ന പെണ്‍കുട്ടികളെ തെറ്റ് പറയാന്‍ പറ്റില്ല. കുട്ടികളൊക്കെ ഇപ്പോള്‍ വിദ്യാഭ്യാസമുള്ളവരാണ്. അവരുടെ വീട്ടുകാരും ഇത്തരത്തില്‍ ചിന്തിക്കും. അത് അവരുടെ സ്വാതന്ത്ര്യമാണ്. നമുക്ക് യോഗമുണ്ടെങ്കില്‍ നമുക്ക് കിട്ടും എന്നാണ് ഉണ്ണികൃഷ്ണന്റെ നിലപാട്.