കുമളി: ടൗണിലെ ലോഡ്ജിലെ മുറിയിൽ കമിതാക്കളെ വിഷം ഉള്ളിൽചെന്നു മരിച്ച നിലയിൽ കണ്ടെത്തി. കുമളി അട്ടപ്പള്ളം സ്വദേശി കുമ്പൻതാനം ധനീഷ് (24) പുറ്റടി രഞ്ജിത്ത് ഭവനിൽ അഭിരാമി (20) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയ അഭിരാമി തിരിച്ചെത്താതെ വന്നതോടെയാണ് വീട്ടുകാർ പോലീസിൽ വിവരം അറിയിച്ചത്.
ഇതിനിടെ തങ്ങൾ ജീവനൊടുക്കാൻ പോകുന്നു എന്ന സന്ദേശം ധനീഷ് തന്റെ സുഹൃത്തുകളിൽ ചിലർക്ക് കൈമാറിയിരുന്നു. സുഹൃത്തുക്കളിൽ ഒരാൾ ഈ വിവരം പോലീസിനെയും വീട്ടുകാരെയും വിളിച്ചറിയിച്ചു.
ഇതോടെ കുമളിയിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരെയും ഒരു ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Discussion about this post