ചമ്രവട്ടം: ക്യാമ്പസ് സെലക്ഷന്‍ വഴി ലഭിച്ച ജോലിക്ക് കമ്പനിയില്‍ ചേരാന്‍ പോയ യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് പൂനെയില്‍ മരിച്ചു. ആലത്തിയൂര്‍ പൂഴിക്കുന്ന് വെള്ളാമശ്ശേരി ഹരിദാസന്റ മകള്‍ ഐശ്വര്യ ആണ് മരിച്ചത്. 21 വയസായിരുന്നു.
കോട്ടക്കല്‍ പോളിയില്‍ നിന്ന് ക്യാമ്പസ് സെലക്ഷന്‍ കിട്ടിയ ജോലിക്ക് ഐശ്വര്യ കൂട്ടുകാരോടൊപ്പം കമ്പനി ആവശ്യപ്പെട്ടതനുസരിച്ച് പോയതായിരുന്നു. 25ന് അസ്വസ്ഥത അനുഭവപ്പെട്ട ഐശ്വര്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിച്ച് പൊന്നാനി ഈശ്വരമംഗലം പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു. മാതാവ്: മിനി. സഹോദരി: വിസ്മയ.