പാലാ: ലിസ്യൂ കര്‍മ്മലീത്ത കോണ്‍വെന്റിലെ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം. കൊലപാതകത്തിന് ജീവപര്യന്തം, ബലാത്സംഗത്തിന് 10 വര്‍ഷം കഠിനതടവ്, അതിക്രമിച്ചു കടക്കലിന് ഏഴുവര്‍ഷം തടവ്, ഭവനഭേദനത്തിന് ഒന്‍പത് മാസം തടവ് എന്നിവയാണ് സതീഷ് ബാബുവിന് ലഭിക്കുന്ന ശിക്ഷ.
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 2,10,000 രൂപയും പ്രതി പിഴയടയ്ക്കണം. പിഴ അടയ്ക്കാത്തപക്ഷം ആറു വര്‍ഷവും ഒന്‍പതു മാസവും അധികം ശിക്ഷ അനുഭവിക്കേണ്ടിവരും. സതീഷ്ബാബുവിന് അജീവനാന്തം തടവ് നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു.
2015 സെപ്റ്റംബര്‍ 17-ന് പുലര്‍ച്ചെയാണ് കോണ്‍വെന്റിലെ മൂന്നാം നിലയില്‍ സിസ്റ്റര്‍ അമലയുടെ മൃതദേഹം കണ്ടെത്തിയത്. 5 ദിവസത്തിന് ശേഷം സതീഷിനെ ഹരിദ്വാറില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post