മലപ്പുറം: പോക്സോ കേസില്‍ 35 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം, ഡിഎന്‍എ ഫലം നെഗറ്റീവായതിനാല്‍ മോചിതനായ തിരൂരങ്ങാടി തെന്നല സ്വദേശി 18കാരന് ശ്രീനാഥും കുടുംബവും കോടതിയിലേയ്ക്ക്. നിതീനിഷേധം ചോദ്യം ചെയ്താണ് ശ്രീനാഥ് കോടതിയെ സമീപിക്കുന്നത്. ചോദ്യം ചെയ്യലിനിടെ പൊലീസ് മര്‍ദിച്ചെന്നും കുറ്റം സമ്മതിക്കണമെന്നു നിര്‍ബന്ധിച്ചെന്നും ശ്രീനാഥ് ആരോപിച്ചു.
‘ചെയ്യാത്ത തെറ്റിനു മൂന്നു ജയിലുകള്‍ കയറി. അതും പതിനെട്ടാം വയസ്സില്‍. വിലങ്ങണിയിച്ചാണ് പുലര്‍ച്ചെ പെണ്‍കുട്ടിയുടെ വീട്ടിലേക്കു കൊണ്ടുപോയത്. അവിടെവച്ചു പൊലീസ് കരണത്തടിച്ചു. നീ പൊട്ടനാണോ എന്നു ചോദിച്ചായിരുന്നു അടി. പോലീസുകാരുടെ അടി കാരണം ചെവിക്കു കേള്‍വിശേഷി കുറഞ്ഞു.’ ശ്രീനാഥ് പറഞ്ഞു.
കഴിഞ്ഞ ഏപ്രിലില്‍ സ്കൂളില്‍നിന്നു സ്പെഷല്‍ ക്ലാസ് കഴിഞ്ഞുവന്നപ്പോള്‍ ശ്രീനാഥ് സ്വന്തം വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന വിദ്യാര്‍ഥിനിയുടെ മൊഴിപ്രകാരം ആണ് പോക്സോ കുറ്റം ചുമത്തി തിരൂരങ്ങാടി പോലീസ് കേസ് എടുത്തത്. താന്‍ നിരപരാധിയാണെന്നും പെണ്‍കുട്ടിയുമായി ഒരു വര്‍ഷത്തെ പരിചയം മാത്രമേ ഉള്ളൂവെന്നും അന്ന് ശ്രീനാഥ് മൊഴി നല്‍കിയിരുന്നു.
ഡിഎന്‍എ പരിശോധനാ ഫലം നെഗറ്റീവായതോടെ മഞ്ചേരി പ്രത്യേക പോക്സോ കോടതി ശ്രീനാഥിനെ ജാമ്യത്തില്‍ വിട്ടയച്ചത്. വരും ദിവസങ്ങളില്‍ കോടതി കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികളിലേക്കു കടക്കും. പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ കണ്ടെത്താന്‍ വിശദമായ പുനരന്വേഷണം നടത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post