കൊച്ചി: മനോജ് ശ്രീധറുമായുള്ള ബന്ധം പിരിഞ്ഞ ശേഷം പുതിയ പങ്കാളിയുമായി ജീവിതം ആരംഭിച്ച് രഹ്ന ഫാത്തിമ. വര്‍ക്കിയാണ് രഹ്നയുടെ പുതിയ പങ്കാളി.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ ഇടംനേടിയ രഹ്നഫാത്തിമ തന്റെ ജീവിത പങ്കാളിയായ മനോജ് ശ്രീധറുമായി ഇ വര്‍ഷം ആദ്യമാണ് വേര്‍പിരിഞ്ഞത്. എന്നാല്‍ പിന്നീട് ഇവരുടെ വ്യക്തിജീവിതത്തെക്കുറിച്ച് കുടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വന്നിരുന്നില്ല. മനോജിന് ആക്സിഡന്റ് പറ്റിയ കാര്യം രഹ്ന ഫാത്തിമ അറിയിച്ചപ്പോഴാണ് അഞ്ജലിയെന്ന കൂട്ടുകാരിയുമായി ജീവിതം ആരംഭിച്ച വിവരം പുറംലോകം അറിഞ്ഞത്.
എന്നാലിപ്പോള്‍ മനോജിന്റെ പുതിയ പങ്കാളി അഞ്ജലി രഹ്നാ ഫാത്തിമയുടെ പുതിയ പങ്കാളിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയതോടെയാണ് രഹ്നയുടെ പുതിയ ജീവിതത്തെക്കുറിച്ച് പുറം ലോകം അറിയുന്നത്.
മാണ് വേര്‍പിരിഞ്ഞത്.
താന്‍ ഒട്ടും മനസിലാക്കാതിരുന്ന ഇഷ്ടപ്പെടാതിരുന്ന എന്നാലിപ്പോള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാളുടെ ജന്മദിനാണ് ഇന്ന് എന്ന് പറഞ്ഞാണ് അഞ്ജലി കുറിപ്പ് ആരംഭിക്കുന്നത്. സുദീഘമായ കുറിപ്പില്‍ വര്‍ക്കി എങ്ങിനെ അഞ്ജലിയും മനോജുമായി അടുത്തെന്നും ഇപ്പോഴും മനോജിന്റെ വിട്ടില്‍ അയാളെക്കാള്‍ സ്വാതന്ത്ര്യമുള്ള രഹ്നയെക്കുറിച്ചുമൊക്കെ വിശദമായി പറയുന്നു. ഇരു കുടുംബങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും അടുപ്പത്തിന്റെയും വിശദീകരണവുമായാണ് കുറിപ്പ് അവസാനിക്കുന്നത്.
കുറിപ്പിന്റെ പുര്‍ണ്ണരൂപം:
ഇന്ന് എനിക്ക് ഒട്ടും മനസ്സിലാകാതിരുന്ന ഇഷ്ടമല്ലാതിരുന്ന എന്നാല്‍ ഇന്ന് ഞങ്ങള്‍ വളരെയേറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയുടെ ജന്മദിനമാണ്. മനോജ് ഒരു ദിവസം വര്‍ക്കി എന്നയാളുമായി ഒരിടത്തു വച്ച് വഴക്കിട്ടപ്പോളാണ് ഞാന്‍ അദ്ദേഹത്തേ ശ്രദ്ധിക്കുന്നത്. അന്ന് വളരേ രോഷാകുലനും, ദുഃഖിതനും ആയ മനുവിനെയാണ് ഞാന്‍ കണ്ടത് ! മനുവുമായി പിരിഞ്ഞ് വര്‍ക്കി എന്ന മനുഷ്യനെ എന്തുകൊണ്ട് രഹന തിരഞ്ഞെടുത്തു എന്ന് എനിക്ക് അന്ന് മനസ്സിലായില്ല!
തിരിച്ചു വണ്ടിയില്‍ വരുമ്ബോള്‍ ഞാന്‍ മനോജിനോട് ചോദിച്ചു എന്തിനാണ് നിങ്ങളോട് താത്പര്യമില്ലാത്തവരോട് സംസാരിച്ച് മുഷിയുന്നത് എന്ന്. അന്നെന്നോട് മനു പറഞ്ഞ മറുപടി ‘മറക്കാന്‍ കഴിയണ്ടെ ടീ ‘ എന്നാണ്.
കുറച്ചു നാളുകള്‍ക്കുശേഷം ഞാനും മനുവും ജിമ്മില്‍ പോയി തുടങ്ങി. ഞങ്ങള്‍ അടുത്തറിഞ്ഞതും നല്ല ഒരു സുഹൃത്താകാന്‍ കഴിയും എന്നും അദ്ദേഹം നല്ല ഒരു പാരന്റ് ആണ് എന്ന് തിരിച്ചറിഞ്ഞതും അപ്പോഴാണ്. പിന്നീട് കുറേ നാളുകള്‍ കഴിഞ്ഞ് ഞങ്ങള്‍ ഇഷ്ടത്തിലുമായി. അതിനിടക്ക് ഒരു ദിവസം മനു എന്നെ ഒറ്റപ്പാലത്തുള്ള വീട്ടില്‍ കൊണ്ടുപോയി. അവിടെ സ്നേഹമുള്ള ഒരു പാടു മനുഷ്യരെ ഞാന്‍ കണ്ടു. ഞങ്ങളെ വിട്ടുപോയ നോനിയമ്മ (മനുവിന്റെ അമ്മ), അച്ഛന് , അനിയന്, അനിയത്തി , മക്കള്‍ അപ്പോഴാണ് രഹനയും വര്‍ക്കിച്ചനും ആ വീട്ടിലേക്ക് വന്നത്
മനുവിനേക്കാളുപരി നോനിയമ്മ രഹനയോട് സംസാരിക്കണം എന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. രഹനയോട് നോനിയമ്മ പറഞ്ഞത് ഇതാണ് – നീ വര്‍ക്കിയുടെ കൂടെയുള്ള ലൈഫില്‍ സംതൃപ്തയാണോ? ഇനി മനുവിന്റെ ജീവിതത്തിലേക്ക് തിരിച്ച് വരുമോ ? നിനക്ക് വിഷമമുണ്ടോ?
ഇതിന് രഹന പറഞ്ഞ മറുപടി അവര്‍ സംതൃപ്തയാണെന്നും ഇനി തിരിച്ചു വരില്ല എന്നും മനുവിനോട് യാതൊരു ദേഷ്യവും ഇല്ല എന്നും ഇനി മനോജുമായി ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമില്ല എന്നുമാണ്. പിന്നീട് നോനിയമ്മ എന്നെ വിളിച്ചു എന്നിട്ട് ഇതെല്ലാം എന്നോട് പറഞ്ഞു. മോളെ എനിക്ക് ചിലതൊക്കെ ഉറപ്പു വരുത്തണം അതിനാണ് ഞാന്‍ അവളോട് ഇതൊക്കെ ചോദിച്ചത് നിന്നോടുമെനിക്ക് ചിലത് ചോദിക്കാനുണ്ട് എന്ന് പറഞ്ഞു. എന്നോട് അമ്മക്കുള്ള ചോദ്യം ഇതായിരുന്നു നിനക്ക് മനോജിനോട് ഇന്‍ഫാക്ച്ചുവേഷനാണോ? മനുവിന് ആകെ സഹിക്കാന്‍ പറ്റാത്തത് കൂടെ നിന്ന് നുണ പറയുക എന്നത് മാത്രമാണ്. എനിക്ക് നിന്റെ അഭിപ്രായം കൂടി അറിയണം.
എന്റെ മറുപടി മാത്രമായി ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ട്. ‘ഞാന്‍ മനുവില്‍ കണ്ടത് ഒരു നല്ല പങ്കാളിയെ മാത്രമല്ല നല്ല ഒരു അച്ഛനെ കൂടിയാണ്. എന്റെ മക്കള്‍ക്ക് മനു ഒരു നല്ല പപ്പയായിരിക്കും ‘ ഇത്ര പറഞ്ഞപ്പോളേക്കും എനിക്ക് അമ്മയുടെ മുഖത്തെ സന്തോഷം കാണാമായിരുന്നു. എന്റെയും മനസ്സ് നിറഞ്ഞു. രഹന എന്റെ അഞ്ചാമത്തെ മകളായിരിക്കും എന്നും അതില്‍ നിനക്ക് വിരോധമില്ലല്ലോ എന്നു കൂടി അമ്മ എന്നോട് ചോദിച്ചു. എനിക്ക് ഒരു വിഷമവും ഇല്ല എന്ന് ഞാന്‍ അമ്മയോട് പറഞ്ഞു.പിന്നീട് വര്‍ക്കിയുടെയും രഹനയുടെയും വീട്ടില്‍ ഞാന്‍ ഇടക്ക് പോയിട്ടുണ്ട് അവരെടുത്ത തീരുമാനം അവര്‍ക്ക് രണ്ടു പേര്‍ക്കും നല്ലതായി എന്ന് അവരുടെ ലൈഫിലെ സന്തോഷം കണ്ടാല്‍ മനസ്സിലാകും.
ഞാന്‍ ഞെട്ടിപ്പോയത് ഞങ്ങള്‍ പഞ്ചാബില്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ വര്‍ക്കി സഹായിച്ചു എന്നറിഞ്ഞപ്പോളാണ്. സ്വന്തം പങ്കാളിയുടെ മുന്‍ ഭര്‍ത്താവിനെയും ഭാര്യയേയും സഹായിക്കുക എന്നത് സാധാരണ മനുഷ്യര്‍ ചെയ്യില്ല. അതിന് വലിയ സ്നേഹ സമ്ബന്നമായ ഒരു മനസ്സുവേണം. നാട്ടില്‍ വന്ന് അനിയന് ശ്രീനി പറഞ്ഞപ്പോഴാണ് രഹന വര്‍ക്കിച്ചനെക്കൊണ്ട് സഹായം ചെയ്യിച്ചു എന്നും അദ്ദേഹം നല്ല ക്വാളിറ്റി ഉള്ള ഒരുവനാണെന്നും ചെയ്ത സഹായങ്ങളും ഞാനറിയുന്നത്. ഇതിനിടക്ക് എന്നെയും രഹനയേയും തെറ്റിക്കാന്‍ ഒരുപാട് പേര് കിണഞ്ഞു പരിശ്രമിച്ചു. ഞാന്‍ തീര്‍ത്തും തെറ്റിദ്ധരിച്ച ഒരു വ്യക്തിത്വമായിരുന്നു വര്‍ക്കി. ഇന്ന് ഞങ്ങള്‍ക്ക് രഹനയും വര്‍ക്കിയും ഒരിക്കലും മറക്കാന്‍ പറ്റാത്ത മിത്രങ്ങളാണ്. എല്ലാ കാലത്തും അവര്‍ ഒരുമിച്ച് ജീവിക്കണം എന്ന് ആത്മാര്‍ത്ഥമായി ഞാന്‍ ആഗ്രഹിക്കുന്നു. കുട്ടികള്‍ വര്‍ക്കിയുടെ കൂടെ ഗെയിം കളിച്ചതൊക്കെ എന്നോട് പറയാറുണ്ട്. അവര്‍ക്ക് അവരുടെ പപ്പയേപ്പോലെ തന്നെ നല്ല ഒരു അച്ഛനാകാന്‍ അദ്ദേഹത്തിന് കഴിയും എന്നതും വ്യക്തമാണ്. ഞങ്ങള്‍ക്ക് കൂട്ടായി ഒരുമിച്ച് തന്നെ എന്നും നിങ്ങള്‍ രണ്ടാളും വേണം.ഹൃദയംകൊണ്ട് സ്വന്തമാക്കിയത് നമ്മളെ വിട്ടു പോകില്ല എന്ന് വര്‍ക്കി എഴുതി ഞാന്‍ കണ്ടിട്ടുണ്ട്. രഹനയെ അദ്ദേഹം ഹൃദയം കൊണ്ട് നേടിയതാണ് ഒരുമിച്ച് തന്നെ ഒരു വിളിപ്പുറത്ത് വേണം എന്നും പറഞ്ഞു കൊണ്ട് വര്‍ക്കിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള് Wishing you a very happy birthday from the tom of my heart
കേരളത്തില്‍ നിന്നും കാശ്മീരിലേക്കുള്ള ബൈക്ക് യാത്രക്കിടെ പഞ്ചാബില്‍ വെച്ച് ഇ മാസം നാലിനാണ് അപകടത്തില്‍ പെട്ട്് മനോജിന് പരിക്കേറ്റത്. ഈ വിവരം മനോജിന്റെ സഹോദരന് ശ്രീനി കൊച്ചിനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.മനോജും ഇപ്പോഴത്തെ ജീവിതപങ്കാളി അഞ്ജലിയും ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ ബൈക്കില്‍ യാത്ര ചെയ്തു വരികയായിരുന്നു.ഇതിനിടയിലാണ് പഞ്ചാബിലെ ഫരിദ്കോട്ട് എന്ന സ്ഥലത്തുവെച്ച് ഇവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു. ഗുരു ഗോവിന്ദ് സിങ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലയിരുന്നു മനോജ്.
അപകടത്തില്‍ അടിവയറ്റിനാണ് മനോജിന് പരിക്കേറ്റത്. രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ഓപ്പറേഷന് നടത്തുകയും വന്‍കുടലിലെ ചതഞ്ഞ ഭാഗം നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന മനോജ് ദിവസങ്ങള്‍ക്ക് ശേഷമാണ് ആശുപത്രി വിട്ടത്.മനോജിനൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന പങ്കാളി അഞ്ജലിക്കും കൈക്ക് പരിക്കേറ്റിരുന്നു.
ആക്ടിവിസ്റ്റ് രഹന ഫാത്തിമയും പങ്കാളി മനോജ് കെ ശ്രീധറും ഈ വര്‍ഷം ജനുവരിയിലാണ് വേര്‍പിരിഞ്ഞത്. മനോജ് ശ്രീധര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതും. ലിവിങ് ടുഗദര്‍ സങ്കല്പത്തില് ജീവിതം തുടങ്ങിയ തങ്ങള്‍ ക്രമേണ ഭാര്യ – ഭര്‍തൃബന്ധത്തിലേക്ക് തന്നെ എത്തിച്ചേര്‍ന്നെന്ന് മനോജ് കുറിച്ചു. കുട്ടികളും മാതാപിതാക്കളും തങ്ങളും ചേര്‍ന്ന കുടുംബ പശ്ചാത്തലത്തില്‍ നമ്മുടെ റോളുകള്‍ മറ്റൊന്നുമല്ലെന്നും മനോജ് വ്യക്തമാക്കിയിരുന്നു.
കുട്ടികളുടെ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കൂട്ട് ഉത്തരവാദിത്തം എല്ലാം ഒന്നിച്ചു മുന്നോട്ട് പോകുവാനും ധാരണയായി. ബന്ധം പിരിയുന്നു എന്ന് പറയുമ്ബോള്‍ അവിടെ പാര്‍ട്ണര്‍ഷിപ് പിരിയുന്നു, പരസ്പരമുള്ള അധികാരങ്ങള്‍ ഇല്ലാതാകുന്നു എന്ന് മാത്രമാണ് ഞങ്ങള്‍ മന:സ്സിലാക്കുന്നത്. കുംടുംബം എന്ന സങ്കല്‍പ്പത്തിനകത്ത് സ്വതന്ത്ര വ്യക്തികള്‍ എന്ന ആശയത്തിന് നിലനില്‍പ്പില്ലെന്നുമാണ് മനോജ് അന്ന് പറഞ്ഞത്.
Discussion about this post