കോഴിക്കോട്: ജില്ലയിലെ കോവിഡ് രോഗവ്യാപനം അതിരൂക്ഷമായതോടെ ഭാഗികമായ അടച്ചിടലിലേക്ക്. ജനസംഖ്യാ അടിസ്ഥാനത്തിലുള്ള പ്രതിവാര രോഗനിരക്ക് (ഐപിആർ) ഏഴിൽ കൂടുതലായതോടെ കോഴിക്കോട്ടെ കൂടുതൽ വാർഡുകൾ അടച്ചുപൂട്ടി.
കൊയിലാണ്ടി, മുക്കം, വടകര, പയ്യോളി, രാമനാട്ടുകര, ഫറോക്ക്, കൊടുവള്ളി നഗരസഭകളിലായി 92 വാർഡുകളും 32 പഞ്ചായത്തുകളും പൂർണമായും അടച്ചു. കോഴിക്കോട് കോർപറേഷൻ, കൊയിലാണ്ടി, ഫറോക്ക് എന്നിവയാണ് ജില്ലയിലെ കോവിഡ് ക്ലസ്റ്ററുകൾ.
17 തദ്ദേശസ്ഥാപനങ്ങളിൽ ഞായറാഴ്ച രോഗികളുടെ എണ്ണം 50ന് മുകളിലായിരുന്നു. കൊയിലാണ്ടി, ഫറോക്ക് നഗരസഭാ പരിധിയിൽ 100ന് മുകളിലും. ടെസ്റ്റ് േപാസിറ്റിവിറ്റി നിരക്ക് 24 ശതമാനം.
ജില്ലയിലെ 66 സർക്കാർ-സ്വകാര്യ കോവിഡ് ആശുപത്രികളിൽ 1188 കിടക്കകളാണ് ഇനി ബാക്കിയുള്ളത്. ഇതിൽ സർക്കാർ ആശുപത്രികളിൽ 312 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങൾ.
Discussion about this post