സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; രാത്രി കര്‍ഫ്യൂ ഇന്നു മുതല്‍

Night curfew | Bignewslive

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി രാത്രി കര്‍ഫ്യൂ ഇന്നു മുതല്‍ നടപ്പിലാക്കും. രാത്രി 10 മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് കര്‍ഫ്യൂ. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം അനുമതിയോടെ യാത്ര അനുവദിക്കും.

അതേസമയം പകല്‍ സമയത്ത് സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കടയുടമകളെ വിളിച്ചു ചേര്‍ത്തുള്ള പോലീസിന്റെ യോഗവും ഉടനെ നടക്കും. വാര്‍ഡുകളിലെ ലോക്ക്ഡൗണ്‍, പ്രതിവാര രോഗബാധിത-ജനസംഖ്യാ അനുപാതം ഏഴ് ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളിലേക്ക് മാറ്റുന്നതും ഈ ആഴ്ചയ്ക്കുള്ളില്‍ നടപ്പാക്കും.

Covid Updates | Bignewslive

അടുത്ത ദിവസം മുതല്‍ നിയന്ത്രണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധരെ വിളിച്ചുചേര്‍ത്തുള്ള നിര്‍ണായക യോഗവും നടക്കും.

Exit mobile version