കൊച്ചി: രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിച്ചു. ജാമ്യവ്യവസ്ഥകള്‍ തെറ്റിച്ചു എന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കടുത്ത ഉപാധികളോടെയാണ് അയ്യപ്പ ധര്‍മ സേന പ്രവര്‍ത്തകനായ ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
രണ്ടുമാസം പമ്പയില്‍ പ്രവേശിക്കരുത്, പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണം എന്നീ ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. മുമ്പ് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷങ്ങളുടെ ഭാഗമായാണ് രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ദിവസങ്ങല് നീണ്ട ജയില്‍വാസത്തിനൊടുവില്‍ കര്‍ശന ഉപാധികളോട് ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. അത് ലംഘിച്ചതിനെത്തുടര്‍ന്ന് പാലക്കാട് വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post