തിരുവനന്തപുരം: സംസ്ഥാനത്ത് ഏകദേശം ഒന്‍പത് ലക്ഷം പേര് വാക്സിന് എടുക്കാന്‍ തയ്യാറായില്ലെന്നും വാക്സിനെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
അവര്‍ക്ക് വാക്സിന് എടുക്കാന്‍ ആവശ്യമായ സന്നദ്ധതയുണ്ടാക്കാനും എത്രയും പെട്ടെന്ന് വാക്സിന് നല്കി സുരക്ഷിതരാക്കാനുമുള്ള നടപടികള്‍ കൈക്കൊണ്ടു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘മരണമടയുന്നവരില്‍ ബഹുഭൂരിഭാഗവും വാക്സിന് എടുക്കാത്തവരാണ്. വാക്സിന് എടുത്തിട്ടും മരണമടഞ്ഞവരില്‍ മിക്കവാറും എല്ലാവരും രണ്ടോ അതിലധികമോ അനുബന്ധ രോഗമുള്ളവരാണ്. അതില്‍ നിന്നും രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം വാക്സിന് സ്വീകരിക്കുന്നതാണ്’, മുഖ്യമന്ത്രി പറഞ്ഞു.
‘പ്രായമുള്ളവരും അനുബന്ധരോഗമുള്ളവരും വാക്സിന് എടുത്താല്‍ അപകടമുണ്ടാകുമോ എന്ന ഭയം പലരിലുമുണ്ട്. വാക്സിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചോര്‍ത്തും ആശങ്കകളുള്ള കുറച്ചാളുകള്‍ ഇപ്പോഴുമുണ്ട്. അശാസ്ത്രീയവും വാസ്തവ വിരുദ്ധവുമായ വാക്സിന് വിരുദ്ധ പ്രചരണങ്ങള്‍ ആശങ്കകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു.
യഥാര്‍ഥത്തില്‍ വാക്സിന് എടുത്താല്‍ ചെറുപ്പക്കാരില്‍ കാണുന്നതിനേക്കാള്‍ കുറഞ്ഞ പാര്‍ശ്വഫലങ്ങളാണ് പ്രായമായവരില്‍ കാണുന്നത്. അതോടൊപ്പം ചെറുപ്പക്കാരില്‍ ഉണ്ടാകുന്നതിനേക്കാള്‍ മികച്ച രോഗപ്രതിരോധം പ്രായമുള്ളവരില്‍ വാക്സിന് എടുത്തതിനു ശേഷം ഉണ്ടാവുകയും ചെയ്യുന്നു-മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post