ഗുരുവായൂരപ്പന് കാണിക്കയായി ഇപ്പോഴും അസാധു നോട്ടുകള്‍: ഇതുവരെയുള്ളത് ഒരു കോടിയോളം രൂപ; എന്ത് ചെയ്യണമെന്നറിയാതെ ദേവസ്വം ബോര്‍ഡ്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ഇപ്പോഴും അസാധു നോട്ടുകള്‍ ലഭിയ്ക്കുന്നു. 1000, പഴയ 500 നോട്ട് അസാധുവാക്കിയിട്ട് ഈ വരുന്ന നവംബര്‍ എട്ടിന് അഞ്ചു വര്‍ഷം തികയാനിരിക്കെയാണ് ഇപ്പോഴും അസാധു നോട്ടുകള്‍ ലഭിക്കുന്നത്.

ഇത്തവണ ഭണ്ഡാരം തുറന്ന് എണ്ണിയപ്പോള്‍ 38,000 രൂപയുടെ അസാധു നോട്ടുകള്‍ ലഭിച്ചു. ഇതുവരെ ഗുരുവായൂര്‍ ദേവസ്വത്തിന് ഒരു കോടിയോളം രൂപയുടെ അസാധു നോട്ടുകളാണ് ലഭിച്ചിട്ടുള്ളത്.

1000 രൂപയുടെ 14 നോട്ടുകളും 500 രൂപയുടെ 48 നോട്ടുകളുമാണ് ലഭിച്ചത്. ലോക്ഡൗണായതിനാല്‍ ഏപ്രില്‍ 12ന് ശേഷം ഭണ്ഡാരം എണ്ണിയത് ഇപ്പോഴായിരുന്നു. നേരത്തെ ലഭിച്ച ഒരു കോടിയോളം രൂപയുടെ അസാധു നോട്ടുകള്‍ ദേവസ്വത്തിന്റെ പക്കലുണ്ട്. ഇത് എന്ത് ചെയ്യുമെന്നതില്‍ ധാരണയില്ല.

ഭണ്ഡാര വരവായി 4,07,61,669 രൂപയാണ് ഇത്തവണ ഉണ്ടായത്. രണ്ടുകിലോ 211.2 ഗ്രാം സ്വര്‍ണവും 44.05 കിലോ വെള്ളിയും ലഭിച്ചു.

Exit mobile version