രാഷ്ട്രീയം പറയേണ്ട വിഷയമല്ല, സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാനില്ല; സുരേഷ് ഗോപി, സര്‍ക്കാരിന് പിന്തുണ

Suresh Gopi | Bignewslive

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പിന്തുണയുമായി ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി എംപി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കുടപിടിച്ച് ബിജെപിയും ഒപ്പം കൂടിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന് സുരേഷ് ഗോപിയുടെ പരോക്ഷ പിന്തുണ.

BJP MP suresh gopi | Bignewslive

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാനില്ലെന്ന് സുരേഷ് ഗോപ പറഞ്ഞു. രാഷ്ട്രീയം പറയേണ്ട വിഷയമല്ല കോവിഡ് പ്രതിരോധമെന്നുമാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്. കോവിഡ് വിഷയത്തില്‍ രാഷ്ട്രീയം പറയാന്‍ കേന്ദ്ര സര്‍ക്കാരിനും താത്പര്യമില്ല. ഉദ്യോഗസ്ഥവൃന്ദം രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് പാളിച്ച ഉണ്ടാകുന്നത്.

covid vaccination | Bignewslive

പിണറായി വിജയന്‍ സര്‍ക്കാരിന് കൊവിഡിനെ നിയന്ത്രിക്കാന്‍ കഴിയട്ടെയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് മുപ്പതിനായിരത്തില്‍ പരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓണം ആഘോഷത്തിന് പിന്നാലെയാണ് വന്‍ തോതില്‍ കൊവിഡ് കേസുകള്‍ ഉയരുന്നത്.

Exit mobile version