തിരുവല്ല: ഏവരെയും ദുഃഖത്തിലാഴ്ത്തി കൊണ്ടാണ് പാചക വിദഗ്ദനും പ്രമുഖ സിനിമാ നിര്‍മാതാവുമായ നൗഷാദ് ലോകത്തോട് വിടപറഞ്ഞത്. രണ്ടാഴ്ച മുമ്പാണ് നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇതോടെ ഏക മകള്‍ നഷ്വ ജീവിതത്തില്‍ തനിച്ചായി. ദിവസങ്ങളുടെ വ്യത്യാസത്തിലൂടെയാണ് നഷ്വയ്ക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടത്.
ഗുരുതര അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. ഒരു മാസമായി തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നൗഷാദിന്റെ ആരോഗ്യസ്ഥിതി വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
രണ്ടാഴ്ച മുമ്പായിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചത്. ഭാര്യയുടെ മരണം നൗഷാദിനെ കൂടുതല്‍ തളര്‍ത്തിയിരുന്നു. ഇപ്പോള്‍ നൗഷാദ് കൂടി പോയതോടെ രണ്ടുപേരുടെയും വിയോഗം നഷ്വയെ സങ്കട കടലിലാഴ്ത്തി. ഇപ്പോള്‍, നൗഷാദിന് അന്ത്യചുംബനം നല്കി വിട നല്കുന്ന നഷ്വയുടെ വീഡിയോ ആണ് സൈബറിടത്ത് കണ്ണീരാവുന്നത്.
മാതാവിന്റെ മരണം നല്കിയ മാനസികാഘാതത്തിനൊപ്പം പിതാവ് തിരികെ വരുമെന്ന പ്രതീക്ഷയിലുമായിരുന്നു നഷ്വ. ആ പ്രതീക്ഷകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും മങ്ങലേല്‍പ്പിച്ചാണ് നൗഷാദിന്റെ വിയോഗം.
Discussion about this post