ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ട ശേഷം ഫാനില്‍ കെട്ടിത്തൂങ്ങി; മധ്യവയസ്‌കന്‍ മരിച്ചു, രാജേന്ദ്രനെ പുറത്തെത്തിക്കാന്‍ ഫയര്‍ഫോഴ്‌സിന് ‘പെടാപാട്’

ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ട ശേഷം ഫാനില്‍ കെട്ടിത്തൂങ്ങിയ മധ്യവയസ്‌കന്‍ മരിച്ചു. തിരുവനന്തപുരം പെരുങ്കുഴി സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. 57 വയസായിരുന്നു. വെള്ളിയാഴ്ച വര്‍ക്കല കണ്ണമ്പചാലുവിള ചന്ദ്രലേഖയില്‍ ബിന്ദു വിശ്വനാഥന്റെ വീട്ടിലാണ് സംഭവം. ഇവരുടെ ബന്ധുവാണ് മരിച്ച രാജേന്ദ്രന്‍.

കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന രാജേന്ദ്രന് പൊള്ളലേറ്റിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഇയാളെ പുറത്തെത്തിച്ചത്. ഗ്യാസ് തുറന്ന് വിട്ട ശേഷം ഫാനില്‍ കെട്ടി തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോള്‍ താഴെ വീണാതാകാം എന്നാണ് പ്രാഥമിക നിഗമനം.

വീടിന്റെ ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ പൂട്ട് പൊളിച്ചാണ് ഫയര്‍ മാന്‍മാര്‍ ഉള്ളില്‍ കടന്നത് തന്നെ. ഇവര്‍ അകത്തു കയറി സിലിണ്ടര്‍ പുറത്തെടുത്ത് ചോര്‍ച്ചയടച്ച് തണുപ്പിച്ച് അപകടാവസ്ഥ ഒഴിവാക്കുകയും ചെയ്തു. കിടപ്പുമുറിയില്‍ പൊള്ളലേറ്റും കഴുത്തില്‍ കുരുക്കിട്ട നിലയില്‍ അബോധാവസ്ഥയില്‍ തറയില്‍ കിടന്നിരുന്ന രാജേന്ദ്രനെ സേനാംഗങ്ങള്‍ പുറത്തെടുത്ത് പ്രാഥമിക ശുശ്രൂഷ നല്‍കി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീടിനുള്ളിലെ രണ്ട് കിടപ്പു മുറികള്‍, ഹാള്‍ എന്നിവിടങ്ങളിലെ ഉപകരണങ്ങള്‍ പൂണമായും കത്തിനശിച്ചിട്ടുണ്ട്.

Exit mobile version