തിരുവനന്തപുരം: വിവാഹ വാര്‍ഷിക ദിനത്തില്‍ യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം മംഗലപുരം സ്വദേശി അര്‍ച്ചനയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ, കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പൗഡിക്കോണം ചെല്ലമംഗലം ദേവീക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ ഇന്നലെ പത്തരയോടെ അയിരൂപ്പാറ തേരുവിള ജംഗ്ഷനു സമീപത്തുവെച്ചായിരുന്നു അപകടം നടന്നത്. അര്‍ച്ചനയും ഭര്‍ത്താവ് രാഹുലും സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ അര്‍ച്ചനയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഭര്‍ത്താവ് രാഹുലിന് പരിക്കേറ്റു. ചികിത്സയില്‍ തുടരുകയാണ്. ടെക്നോപാര്‍ക്കില്‍ ഇന്‍ഫോസിസില്‍ സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥയുമാണ് അര്‍ച്ചന. ഒരു മകനുണ്ട്.
Discussion about this post