തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ഞായറാഴ്ചകളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനം. 24ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
അതുകൊണ്ടു തന്നെ ഈ ഞായറാഴ്ച മുതൽ ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളായിരിക്കും ഏർപ്പെടുത്തുക. സ്വാതന്ത്ര്യദിനവും ഓണവും കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ആഴ്ചകളിലും ഞായറാഴ്ച ലോക്ക്ഡൗൺ ഒഴിവാക്കിയിരുന്നു. ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ പൊതുഗതാഗതം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയന്ത്രിക്കും.
ഓണത്തിന് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകൾ വലിയതോതിൽ കൂടിയതോടുകൂടികണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. കഴിഞ്ഞ രണ്ട് ദിവസവും സംസ്ഥാനത്ത് പ്രതിദിന കേസുകൾ 30,000ന് മുകളിലാണ്. ടിപിആറും കൂടിയിട്ടുണ്ട്.
Discussion about this post