കോഴിക്കോട്: ടൂറിസം, പൊതുമരാമത്ത് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസിനെ പ്രശംസിച്ച് വടകര എംഎൽഎ കെകെ രമ. മന്ത്രി റിയാസ് ഉൾപ്പടെയുള്ള പ്രമുഖർ വേദിയിലിരിക്കെയായിരുന്നു കെകെ രമയുടെ പ്രശംസ. ഇങ്ങനെയൊരു മന്ത്രിയെ കിട്ടിയത് അഭിമാനമായി ഞാൻ കാണുകയാണെന്നു രമ പറഞ്ഞു.
‘ഇക്കുറി നമുക്ക് കിട്ടിയ ഒരു സൗഭാഗ്യം, നമ്മുടെ പൊതുമരാമത്ത്-ടൂറിസം മിനിസ്റ്റർ നമ്മൾ പറയുന്ന വിഷയം വളരെ ശ്രദ്ധയോടെ കേൾക്കുകയും വളരെ പോസിറ്റീവായി പ്രതികരിക്കുകയും ചെയ്യും എന്നതാണ്. കാര്യങ്ങൾ നടത്താൻ വേണ്ടി തയാറാകുകയും ചെയ്യും. ഇങ്ങനെ ഒരു മന്ത്രിയെ കിട്ടിയത് അഭിമാനമായിതന്നെ ഞാൻ കാണുകയാണ്. വടകരയിൽ നടപ്പാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സഭയിലും നേരിട്ടും അദ്ദേഹത്തോടു പറഞ്ഞപ്പോൾ വളരെ പോസിറ്റീവായി പ്രതികരിച്ചു. ആ കാര്യങ്ങൾ ചെയ്യാമെന്ന ഉറപ്പും അദ്ദേഹം നൽകി. നമ്മളെ സംബന്ധിച്ച് അതു വലിയ ആവേശമുണ്ടാക്കുന്ന ഒന്നാണ്.’- രമ പറഞ്ഞു.
Discussion about this post