സിനിമ നിര്‍മ്മാതാവും സെലബ്രിറ്റി ഷെഫുമായ നൗഷാദ് മരിച്ചു എന്ന വാര്‍ത്ത വ്യാജമെന്ന് വ്യക്തമാക്കി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്ത്. അദ്ദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും, പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരാന്‍ പ്രാര്‍ത്ഥിക്കുകയാണെന്നും ബന്ധുക്കള്‍ പറഞ്ഞു. ഈ വേളയില്‍ ഇത്തരത്തിലുള്ള വ്യാജ പ്രചരണം അരുതേ എന്നും കുടുംബം അപേക്ഷിക്കുന്നു.
നൗഷാദ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണുള്ളത്. മരിച്ചു എന്നത് വ്യാജ വാര്‍ത്തയാണ്. മറ്റൊരു നൗഷാദാണ് മരിച്ചത്, അതാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെന്നും നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ പറഞ്ഞു. നാലാഴ്ച മുമ്പാണ് അസുഖത്തെ തുടര്‍ന്ന് നൗഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച മുമ്പ് അദ്ദേഹത്തിന്റെ ഭാര്യ ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് മരിച്ചിരുന്നു.
Discussion about this post