കൊച്ചി: ജയസൂര്യ നായകനായി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ കത്തുന്നതിനിടെ ഈശോ എന്ന പേര് അനുവദിക്കാന്‍ കഴിയില്ലെന്ന് ഫിലിം ചേംബര്‍. സിനിമ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന ചട്ടം ലംഘിച്ചു, നിര്‍മാതാവ് അംഗത്വം പുതുക്കിയിട്ടില്ല എന്നിങ്ങനെയുള്ള സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അനുമതി നിഷേധിച്ചത്.
ചിത്രത്തിന് പേര് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിര്‍മാതാവിന്റെ അപേക്ഷ തള്ളിയെങ്കിലും ഒ.ടി.ടി റിലീസിന് ഈശോ എന്ന പേര് ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ചിത്രത്തിന് ഈശോ എന്ന പേര് നല്‍കുന്നത് മതവികാരത്തെ വൃണപ്പെടുത്തുമെന്ന് ആരോപിച്ച് പ്രതിഷേധമുയര്‍ന്നിരുന്നു.
അതേസമയം ചിത്രത്തിന്റെ ഉള്ളടക്കം എന്തെന്ന് മനസ്സിലാക്കാതെ ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതിനെ വിമര്‍ശിച്ച് ചലച്ചിത്രലോകം ഒന്നടങ്കം രംഗത്ത് വന്നിരുന്നു. സിനിമയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദമുണ്ടായത്. ചിത്രത്തെ പിന്തുണച്ചതിന്റെ പേരില്‍ പലരും സൈബര്‍ ആക്രമണവും നേരിടുന്നുണ്ട്.
Discussion about this post