കൊച്ചി: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ 20ാം വാര്‍ഷികത്തിന് ഓഫര്‍ എന്ന പേരില്‍ നടക്കുന്നത് വ്യാജ പ്രചരണമെന്ന് ലുലു ഗ്രൂപ്പ്. വ്യാജപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ അറിയിച്ചു.
ഓണ്‍ലൈന്‍ ഷോപ്പിങ് വഴി എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിയാല്‍ തൊട്ടടുത്ത ദിവസം നറുക്കെടുപ്പില്‍ വിജയിയാകുമെന്നും സമ്മാനങ്ങള്‍ ലഭിക്കുമെന്നും തെറ്റിദ്ധരിപ്പിച്ച് വ്യാജ വെബ്സൈറ്റ് വഴിയാണ് പ്രചരണം നടക്കുന്നത്.
ഓഫര്‍ 20 പേര്‍ക്ക് ഷെയര്‍ ചെയ്താല്‍ മൊബൈല്‍ ഫോണ്‍ സമ്മാനം ലഭിക്കുമെന്നും വ്യാജ വെബ്സൈറ്റില്‍ പറയുന്നു. ലുലുവിന്റെ പേരില്‍ നടക്കുന്ന വ്യാപകമായ ഓണ്‍ലൈന്‍ തട്ടിപ്പിനെ അതീവശ്രദ്ധയോടെയാണ് ലുലു കാണുന്നത്.
ഓണ്‍ലൈന്‍ വഴിയാണ് ലുലു ഗ്രൂപ്പിന്റേത് എന്ന് പറഞ്ഞ് തട്ടിപ്പ് വ്യാപകമായി പ്രചരിക്കുന്നത്. ഈ വെബ്സൈറ്റിന് ലുലു ഓണ്‍ലൈനുമായി യാതൊരു ബന്ധവുമില്ലെന്ന് സിഇഒ പറഞ്ഞു. തട്ടിപ്പ് സൈറ്റുകള്‍ക്ക് എതിരെ നിയമനടപടിയുമായിട്ടാണ് ലുലു ഗ്രൂപ്പ് മുന്നോട്ട് പോകുന്നതെന്നും ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ എംഎ നിഷാദ് പത്രക്കുറിപ്പില്‍ അറിയിച്ചു.
Discussion about this post